ഷാരൂഖ് ഖാൻ 'കാൻഡെറി'ന്റെ പുതിയ ബ്രാൻഡ് അംബാസഡർ; 'ഷെ​ഹൻഷാ' അമിതാഭ് ബച്ചനൊപ്പം ഇനി 'ബാദ്ഷാ'യും

കല്യാൺ ജ്വല്ലേഴ്സിന്റെ ലൈഫ്സ്റ്റൈൽ ജ്വല്ലറി ബ്രാൻഡാണ് കാൻഡെർ
Shah Rukh Khan Candere brand ambassador
ഷാരൂഖ് ഖാനും അതിതാഭ് ബച്ചനും
Updated on

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ കല്യാൺ ജ്വല്ലേഴ്സിന്റെ ലൈഫ്സ്റ്റൈൽ ജ്വല്ലറി ബ്രാൻഡായ കാൻഡെറിന്റെ പുതിയ ബ്രാൻഡ് അംബാസർ. ഇന്ത്യൻ സിനിമയുടെ ആ​ഗോള മുഖമെന്ന നിലയിൽ കാൻഡെർ ആഭരണങ്ങളുടെ കലാ ദർശനങ്ങളോട് പൂർണമായി ഇഴ ചേരുന്ന മുഖമായി ഷാരൂഖ് മാറും. ഉപഭോക്താക്കളുടെ മനോ​ഗതിക്കനുസരിച്ച് ആഭരണങ്ങളെ പുനർനിർവചിക്കാനുള്ള കാൻഡെറിന്റെ പ്രതിബ​ദ്ധതയും ഈ പങ്കാളിത്തം അടിവരയിടുന്നു.

പല തലമുറകളിലുള്ള പ്രേക്ഷകരുമായി ആഴത്തിൽ ബന്ധമുള്ള ഷാരൂഖ് ഖാൻ ഡിജിറ്റൽ, ടെലിവിഷൻ, പ്രിന്റ് മാധ്യമങ്ങളിൽ ബ്രാൻഡിന്റെ മുഖമായി ഇനി പ്രത്യക്ഷപ്പെടും. അദ്ദേഹത്തിന്റെ വരവോടെ കാൻഡെർ അവരുടെ യാത്രയിലെ പുതിയൊരു അധ്യായം കൂടി തുറക്കുകയാണ്. ഇന്ത്യൻ സിനിമയുടെ ഇതിഹാസവും കല്യാൺ ജ്വല്ലേഴ്സിന്റെ മുഖമായി നേരത്തെ പ്രത്യക്ഷപ്പെടുകയും ചെയ്ത അമിതാഭ് ബച്ചനൊപ്പം ഷാരൂഖ് ഖാനേയും തിരഞ്ഞെടുത്തതിലൂടെ പാരമ്പര്യത്തിന്റേയും ആധുനികതയുടേയും കലയുടേയും ഒത്തുചേരലിന്റെ സൗന്ദര്യമാണ് കമ്പനി മുന്നോട്ടു വയ്ക്കുന്നത്.

കാൻഡെറിനു നിലവിൽ 75ലധികം ഔട്ട്ലെറ്റുകളുണ്ട്. എല്ലാ ചാനലുകളേയും ഒന്നിപ്പിച്ചുള്ള ഒംനി ചാനൽ മോഡലിലേക്കുള്ള വിപുലീകരണ ഘട്ടത്തിലാണ് കമ്പനി. പുതു തലമുറയുടെ ആ​ഗ്രഹങ്ങളെ പൂർണമായി ഉൾക്കൊള്ളുന്ന ആഭരങ്ങളാണ് കാൻഡെൽ നൽകാൻ ഒരുങ്ങുന്നത്. ഷാരൂഖിന്റെ വരവോടെ ബ്രാൻഡിന്റെ ഡിസൈൻ, തിളക്കം, സ്റ്റൈൽ എന്നിവയെല്ലാം പുതിയ ചക്രവാളങ്ങളിലേക്കാണ് ഉയരുന്നത്.

കേവലം മാറ്റമല്ല ഇത്. ഇന്ത്യൻ ആഭരണ പാരമ്പര്യങ്ങളുടെ പല തലമുറകളുമായുള്ള ബന്ധം കൂടിയാണ്. പഴയ മഹത്വങ്ങളേയും പുതിയ മോഹങ്ങളേയും ഒന്നിച്ചു കൊണ്ടു പോകുന്ന യാത്രയാണ്. ഷെഹൻഷായുടേയും ബാദ്ഷായുടേയും ഒന്നിക്കലിന്റെ തിളക്കം ഇനി ഒരേ കുടക്കീഴിൽ എന്നതും പുതിയ തുടക്കത്തിന്റെ സവിശേഷതയാണ്.

മഹത്തായ ഒരു പാരമ്പര്യത്തിന്റെ ഉറവിടത്തിൽ നിന്നു ആരംഭിച്ച് നവീന വഴികളിലൂടെ പുതു കാലത്തേക്കുള്ള സഞ്ചാരമാണ് കാൻഡെർ വിഭാവനം ചെയ്യുന്നത്.

Disclaimer: ഈ ലേഖനം മാർക്കറ്റിങ് സംരംഭത്തിൻ്റെ ഭാഗമാണ്. സമകാലിക മലയാളം മാധ്യമ പ്രവർത്തകർ ഇതിൽ ഇടപെട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com