ആദ്യ നോക്കൗട്ട് ജയം സ്വന്തമാക്കി ഈജിപ്ത്; ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍, എതിരാളി അര്‍ജന്റീന

ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ നോക്കൗട്ട് ജയം സ്വന്തമാക്കി പ്രീക്വാര്‍ട്ടറിലേക്ക് കടന്ന് ഈജിപ്ത്.
egypt beats australia
egypt beats australiasource: fifa world cup
Edited By:
Updated on
1 min read

ഡാലസ്: ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ നോക്കൗട്ട് ജയം സ്വന്തമാക്കി പ്രീക്വാര്‍ട്ടറിലേക്ക് കടന്ന് ഈജിപ്ത്. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയാണ് ഈജിപ്തിന്റെ എതിരാളി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ മത്സരത്തില്‍ 4-2ന് ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് ഈജിപ്ത് വിജയം കുറിച്ചത്.

നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍വീതമടിച്ചാണ് പിരിഞ്ഞത്. എക്സ്ട്രാടൈമിലും സ്‌കോര്‍ തുല്യമായതോടെ ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. 13-ാം മിനിറ്റില്‍ തന്നെ ഈജിപ്ത് മുന്നിലെത്തി. ഇമാം അഷൗറാണ് വലകുലുക്കിയത്. കരിം ഹാഫിസിന്റെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്. മികച്ച ഹെഡറിലൂടെ അഷൗര്‍ ലക്ഷ്യം കണ്ടു. ഗോള്‍ വഴങ്ങിയതോടെ ഓസ്ട്രേലിയ മുന്നേറ്റങ്ങള്‍ ശക്തമാക്കി. എന്നാല്‍ ഈജിപ്ത് പ്രതിരോധത്തെ മറികടക്കാനായില്ല. കിട്ടിയ അവസരങ്ങളില്‍ ഈജിപ്തും മുന്നേറി. ആദ്യ പകുതി ഒരു ഗോളിന് ഈജിപ്ത് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ഓസ്ട്രേലിയ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 55-ാം മിനിറ്റില്‍ ഓസ്ട്രേലിയയുടെ മുന്നേറ്റം ഈജിപ്ത് താരത്തിന്റെ സെല്‍ഫ് ഗോളില്‍ കലാശിച്ചു. ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. എയ്ഡന്‍ ഒനീലിന്റെ കിക്ക് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ മുഹമ്മദ് ഹനിക്ക് പിഴച്ചു. പന്ത് വലയിലേക്ക് പതിച്ചു. സ്‌കോര്‍ 1-1. പിന്നാലെ ഇരുടീമുകളും ആക്രമണപ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഇഞ്ചുറി ടൈമില്‍ ഈജിപ്ത് ഗോളിനടുത്തെത്തി. എന്നാല്‍ ഓസ്ട്രേലിയന്‍ ഗോളി പാട്രിക് ബീച്ചിന്റെ ഒറ്റ കൈകൊണ്ടുള്ള സേവാണ് ടീമിന് രക്ഷയായത്. എക്സ്ട്രാടൈമിലും തുല്യത പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.

egypt beats australia
64 വര്‍ഷം മുന്‍പത്തെ ചരിത്രത്തിനൊപ്പം; ഒരുപിടി റെക്കോര്‍ഡുകളുമായി മെസി
egypt beats australia
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!
Summary

fifa world cup round of 32: egypt beats australia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

VAR Controversy in Argentina vs Egypt Match
Egypt coach Hossam Hassan, Messi
Egypt's Mohamed Salah (10) scores past Australia goalkeeper Mathew Ryan (1) during a penalty kick shootout in the World Cup round of 32 soccer match between Australia and Egypt
Portugal 2 - 1 Croatia
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com