

ലാ ലീഗ മത്സരങ്ങള്‍ സ്‌പെയ്‌നിന് പുറത്തേക്ക് കൊണ്ടുപോകാനുള്ള നീക്കത്തെ എതിര്‍ത്ത് മെസി ഉള്‍പ്പെടെയുള്ള ലാലീഗ ക്ലബ് നായകന്മാര്‍. നോര്‍ത്ത് അമേരിക്കയില്‍ ഒരു ലീഗ് മത്സരം എങ്കിലും കളിക്കണം എന്ന രീതിയില്‍ മാറ്റം കൊണ്ടുവരുവാനാണ് നിര്‍ദേശം ഉയര്‍ന്നത് എങ്കിലും മെസി, റാമോസ് ഉള്‍പ്പെടെയുള്ള നായകരലെല്ലാം ഇതിനെതിരെ ശക്തമായി നിലപാടെടുക്കുകയായിരുന്നു.
ഈ മേഖലയില്‍ ലാലീഗയുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ നിര്‍ദേശം ഉയര്‍ന്നത്. പക്ഷേ പുതിയ ആശയം കളിക്കാര്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ലാലീഗ ക്ലബുകളുടെ നായകന്മാരുമായി സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ കൂടിക്കാഴ്ച നടത്തും.
കൂടുതല്‍ യാത്ര സമയം ഇരു ടീമുകള്‍ക്കും വേണ്ടി വരും എന്നതാണ് കളിക്കാര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. മറ്റ് ലീഗ് മത്സരങ്ങള്‍ കൂടി ക്ലബുകളുടെ മുന്നിലേക്ക് വരുമ്പോള്‍ അത്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറന്നുള്ള ട്രിപ്പ് കൂടുതല്‍ ഭാരമാകും.
20 ക്ലബുകള്‍, 38 മത്സരങ്ങളാണ് ലാ ലീഗ ക്ലബുകള്‍ക്ക് മുന്നിലുള്ളത്. ഇതില്‍ ഹോം, എവേ മത്സരങ്ങള്‍ വരുന്നു. പുതിയ നിര്‍ദേശം നടപ്പിലാക്കിയാല്‍ ലാ ലീഗയുടെ ഘടനയെ അത് ബാധിക്കുമെന്നും ഇതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates