പറന്നു നടക്കുന്ന മുടിയിഴകള്‍....തബലയില്‍ വിസ്മയം സൃഷ്ടിക്കുന്ന വേഗ വിരലുകള്‍...കോരിത്തരിപ്പോടെ കണ്ടിരുന്ന ആരാധകര്‍ക്ക് സാക്കിര്‍ ഹുസൈനെന്ന തബല മാന്ത്രികന്റെ വിയോഗം താങ്ങാനാവുന്നതേയല്ല. 1990കള്‍... ബ്രൂക്ക് ബോണ്ട് താജ്മഹല്‍ ചായയുടെ പരസ്യത്തില്‍ തബലയുടെ താളം ജനകീയമാക്കിക്കൊണ്ട് മഹാനായ ആ സംഗീത പ്രതിഭ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ പ്രത്യക്ഷപ്പെട്ടു. സാക്കിര്‍ ഹുസൈനൊപ്പം പരസ്യവും ജനപ്രീതി നേടി. ഒരുപക്ഷേ, ഇന്ത്യയില്‍ ഒരു സംഗീതജ്ഞനും ഒരു പ്രത്യേക ടാഗ് ലൈന്‍ സൃഷ്ടിച്ച് പരസ്യത്തിലൂടെ വന്ന് ആരാധകരുടെ ഹൃദയം കവര്‍ന്നിട്ടുണ്ടാവില്ല. താളങ്ങളുടെ ബഹളങ്ങള്‍ മാത്രം കേട്ട് ശീലിച്ച മാന്ത്രിക ലോകത്തു നിന്നും ഏഴാം വയസില്‍ ലോകം ആ മഹാപ്രതിഭയെ ആദ്യമായി കേള്‍ക്കുമ്പോള്‍ തന്നെ നിനച്ചിരുന്നിരിക്കണം നാളെയുടെ മെലഡികള്‍ ഈ കുഞ്ഞു കൈകളില്‍ ഭദ്രമാണെന്ന്....
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക