തോറ്റപ്പോള്‍ പഘാവാജ് രണ്ടായി പിളര്‍ത്തി; അറിയാം തബലയുണ്ടായ കഥ

തോറ്റപ്പോള്‍ പഘാവാജ് രണ്ടായി പിളര്‍ത്തി; അറിയാം തബലയുണ്ടായ കഥ
Updated on

തബലയുണ്ടായതുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് നിലവിലുള്ളത്.

മുഗള്‍ കാലഘട്ടത്തില്‍ പഘാവാജ് മത്സരം നടന്നപ്പോള്‍ തോറ്റ സുധാര്‍ഖാന്‍ എന്നയാള്‍ ഇതിനെ രണ്ടായി പിളര്‍ത്തിയെന്നും അങ്ങനെയാണ് തബല ഉണ്ടായതെന്നുമാണ് ഒരു കഥ.

പിന്നീട് ശാന്തനായ സുധാര്‍ഖാന്‍ മുറിഞ്ഞുപോയ കഷ്ണങ്ങള്‍ ഉപയോഗിച്ച് വായിച്ചു.

രണ്ടായി മുറിഞ്ഞിട്ടും പവാഘാജിന് ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുമെന്നതിനാല്‍ ആളുകള്‍ 'തബ് ഭി ബോല' എന്ന് വിളിച്ചു പറഞ്ഞു.

അത് പിന്നീട് തബോളയും തുടര്‍ന്ന് തബലയുമായി മാറിയെന്ന് പറയുന്നു.

18ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമീര്‍ ഖുസ്രൗ ഖാന്‍ എന്ന ഡ്രമ്മറാണ് തബലയുടെ കണ്ടുപിടിത്തതിന് പിന്നിലെന്ന് പറയുന്നവരുണ്ട്.

ഡ്രം എന്നര്‍ഥം വരുന്ന തബല്‍ എന്ന അറബി പദത്തില്‍ നിന്നാണ് തബല എന്ന വാക്കുത്ഭവിച്ചതെന്ന് പറയുന്നവരുണ്ട്.

തബലയ്ക്ക് രണ്ട് വാദ്യങ്ങളുണ്ട്.

ചെറിയ വാദ്യത്തെ തബല എന്നും വലിയ വാദ്യത്തെ ഡഗ്ഗ എന്നും വിളിക്കുന്നു.

ഡഗ്ഗയ്ക്ക് പ്രത്യേക സ്വരസ്ഥാനങ്ങള്‍ ഇല്ല. അതില്‍ നിന്നുള്ള ശബ്ദം തബലയുടെ ശബ്ദത്തോട് ചേര്‍ന്നാണ് മനോഹരമായ സംഗീതമാക്കുന്നത്.

Samakalika Malayalam

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com