![പ്രിയപ്പെട്ടവര്‍ക്ക് പുതുവത്സര സമ്മാനം നല്‍കണോ, ഇതാ കുറച്ച് ഐഡിയകള്‍](http://media.assettype.com/samakalikamalayalam%2F2024-12-31%2Fkyxsffb3%2Fpexels-jill-wellington-1638660-3309878.jpg?rect=0%2C718%2C3783%2C2128&w=480&auto=format%2Ccompress&fit=max)
ഈ പുതുവര്‍ഷത്തില്‍ അതുല്യമായ സമ്മാനങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് നല്‍കൂ. ഡിസൈന്‍ മഗ്ഗ്- വ്യക്തിപരമായ ഫോട്ടോകളും ആകര്‍ഷണീയമായ ഫോട്ടോകളും പതിച്ച മഗ്ഗുകള്‍ നല്‍കാം.
ഹോം ഡെക്കര്‍: വീടുകള്‍ അലങ്കരിക്കുന്നതിനുള്ള വസ്തുക്കള്‍ നല്ലൊരാശയമാണ്. ചുമരില്‍ തൂക്കിയിടുന്നതും ടേബിളിലും ഷോക്കേസിലും വെക്കാവുന്നതുമായ ഇനങ്ങളെല്ലാം നല്‍കാം.
സെല്‍ഫ് കെയര്‍ കിറ്റ്: ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കാന്‍ സഹായിക്കാം. സുഗന്ധമുള്ള മെഴുകു തിരികള്‍, ബാത്ത് സാള്‍ട്ടുകള്‍, ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ സെല്‍ഫ് കെയര്‍ കിറ്റില്‍ ഉള്‍പ്പെടുത്താം.
ഫുഡ് ഹാംപര്‍: വൈവിധ്യമാര്‍ന്ന ചോക്ലേറ്റുകള്‍, പരമ്പരാഗത മധുരപലഹാരങ്ങള്‍ എന്നിവ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാം.
ഡയറികള്‍: നോട്ടുകള്‍, ചിന്തകള്‍, ആശയങ്ങള്‍,ഗോളുകള്‍ എന്നിവ രേഖപ്പെടുത്തുന്നതിന് ഡയറികള്‍ നല്‍കാം. പുതു വര്‍ഷം പുതിയ ലക്ഷ്യങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതവരെ സഹായിക്കും.
കലണ്ടറുകള്‍: നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും വര്‍ഷം മുഴുവന്‍ ചിട്ടയോടെ ജീവിക്കാനും പ്രധാനപ്പെട്ട തിയതികളും മറ്റും ഓര്‍മിപ്പിക്കാന്‍ കലണ്ടറുകള്‍ മികച്ച ഗിഫ്റ്റ് ഓപ്ഷനാണ്
പുസ്തകങ്ങള്‍: വായന ശീലമുള്ളവര്‍ക്ക് പുതിയ വര്‍ഷത്തില്‍ നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് പുസ്തകങ്ങള്‍.
ഇന്‍ഡോര്‍ പ്ലാന്റ്: തിരക്ക് പിടിച്ച ജീവിതത്തില്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ കാണുന്നത് ചിലര്‍ക്ക് ഫ്രഷ് ഫീലിങ് ആണ്.
മേക്കപ്പ് കിറ്റുകള്‍: മേക്കപ്പ് ഇടാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. സ്ത്രീകളും പെണ്‍കുട്ടികളുമാണെങ്കില്‍ പ്രത്യേകിച്ചും. അതുകൊണ്ട് മേക്കപ്പ് കിറ്റുകള്‍ നല്ല് ഒരു ഓപ്ഷനാണ്. ഏത് സമ്മാനങ്ങളായാലും പ്രിയപ്പെട്ടവരുടെ ഇഷ്ടങ്ങള്‍ കൂടി പരിഗണിച്ച് നല്‍കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക