ജനാധിപത്യത്തിന്റ തീരാകളങ്കം; അടിയന്തരാവസ്ഥയ്ക്ക് ഇന്ന് 49 വയസ്

49th Anniversary of imposition of Emergency
അടിയന്തരാവസ്ഥയ്ക്ക് 49 വയസ്ഫയല്‍

1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 21 മാസം നീണ്ടുനിന്നു

ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ചായിരുന്നു നടപടി. പ്രധാനമന്ത്രി ഇന്ദിരയ്ക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കി. സ്വയം ഉത്തരവുകള്‍ പുറപ്പെടുവിച്ച് ഭരിക്കുകയും, തെരഞ്ഞെടുപ്പുകളും പൗരാവകാശങ്ങളും റദ്ദാക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തു

'പെണ്‍ ഹിറ്റ്‌ലര്‍ ജനിക്കുന്നു' എന്നായിരുന്നു രാജ്യത്തെ പ്രധാന പ്രതിപക്ഷകക്ഷി നേതാക്കളിലൊരാളായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയുടെ ആദ്യ പ്രസ്താവന.

1971ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ചട്ടലംഘനം നടത്തിയെന്ന അലഹബാദ് ഹൈക്കോടതി വിധി 1975 ജൂണ്‍ 12ന് പുറത്തുവന്നു. അടുത്ത ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചുകൂടാ എന്ന വിലക്കോടെ ഇന്ദിര ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കപ്പെട്ടു.

ഇന്ദിരാഗാന്ധിയോടും സഞ്ജയ് ഗാന്ധിയോടും അടുപ്പമുള്ള നേതാക്കളും ഭരണാധികാരികളും അഴിഞ്ഞാടുകയായിരുന്നു.

പ്രതിപക്ഷനേതാക്കളും ബുദ്ധിജീവികളും പൗരാവകാശ പ്രവര്‍ത്തകരും ജയിലിലാക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു

ജനങ്ങളുടെ പൗരാവകാശങ്ങളും ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളും നിഷേധിച്ച ഇന്ദിരയുടെ അടിയന്തരാവസ്ഥയ്ക്ക് 1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെയായിരുന്നു ജനങ്ങളുടെ മറുപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com