മധുര കിഴങ്ങ്
പോഷകസമൃദ്ധമായ മധുര കിഴങ്ങില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. മധുര കിഴങ്ങ് പുഴുങ്ങി കഴിക്കുന്നത് അവയുടെ പോഷകമൂല്യം വര്‍ധിപ്പിക്കുന്നു. ഇവ ഡയറ്റില്‍ ചേര്‍ക്കുന്നത് സ്ത്രീകളില്‍ വിളര്‍ച്ച തടയാന്‍ സഹായിക്കും.
നട്സ്
വിളര്‍ച്ച തടയുന്നതിന് ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് നട്സ്. ഇവയില്‍ ധാരാളം ഇരുമ്പിന്‍റെ അംശവും ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയിട്ടുണ്ട്.
ചീര
രക്തത്തില്‍ ഇരുമ്പിന്‍റെ അഭാവത്തെ തുടര്‍ന്ന് ഉണ്ടാകുന്ന വിളര്‍ച്ച തടയാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളില്‍ ഒന്നാണ് ചീര. ഇവയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിനുകള്‍ സ്ത്രീകളിലെ വിളര്‍ച്ച തടയാന്‍ സഹായിക്കും.
ബീന്‍സ്
ഇരുമ്പ്, സിങ്ക് പോലുള്ള വിറ്റാമിനും ധാതുക്കളും ധാരാളം അടങ്ങിയ ബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്ത്രീകളില്‍ വിളര്‍ച്ച തടയാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണകരമാണ്.
മത്തങ്ങാ വിത്തുകള്‍
ഇവയില്‍ ഇരിമ്പിനൊപ്പം ധാരാളം ആന്‍റി-ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളില്‍ വിളര്‍ച്ച ഒഴിവാക്കാന്‍ സഹായിക്കും.
വെള്ളക്കടല
നാരുകള്‍, ഫോളേറ്റ്, മഗ്നീഷ്യം, ഇരുമ്പ് എന്നിവയുടെ പവര്‍ഹൗസുകളാണ് വെള്ളക്കടല. ഇത് ദിവസവും രക്തത്തില്‍ വേണ്ട ഇരുമ്പിന്‍റെ അളവു ക്രമീകരിക്കാന്‍ സഹായിക്കും.
സിട്രസ് പഴങ്ങള്‍
ഇരുമ്പിന്‍റെ അഭാവത്തെ തുടര്‍ന്നുണ്ടാകുന്ന വിളര്‍ച്ച തടയാന്‍ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് ഗുണകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ഇരുമ്പും സ്ത്രീകളില്‍ വിളര്‍ച്ച തടയാന്‍ സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റില്‍ ധാരാളം ഇരുമ്പിന്‍റെ അംശം അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് സ്ത്രീകളില്‍ വിളര്‍ച്ച തടയാന്‍ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക