
കഴുത്തിനും കക്ഷത്തിനും ചുറ്റും ഇരുണ്ട ചർമം
കഴുത്തിലോ കക്ഷങ്ങളിലോ ഞരമ്പിലോ ഇരുണ്ടതും വെൽവെറ്റ് നിറത്തിലുമുള്ള പാടുകൾ പ്രീഡയബറ്റിസ് അല്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. അകാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. അധിക ഇൻസുലിൻ അസാധാരണമായ ചർമകോശ വളർച്ചയ്ക്ക് കാരണമാകുമ്പോഴാണ് സംഭവിക്കുന്നത്.
പാലുണ്ണി
ചർമത്തിന്റെ പല ഭാഗങ്ങളിലും പാലുണ്ണികൾ സാധാരണമാണെങ്കിലും അവയുടെ എണ്ണം വർധിച്ചുവരുന്നത് ഉയർന്ന ഇൻസുലിൻ അളവുമായി ബന്ധപ്പെട്ടിരിക്കാം. ഇത് പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണമായിരിക്കാം.
വയറിന് കട്ടി കൂടുക
നിങ്ങളുടെ വയറു പാറ പോലെ കട്ടിയാകുന്നതായി ശ്രദ്ധിയിൽപെട്ടിട്ടുണ്ടോ? ഇത് പലപ്പോഴും വിസറൽ കൊഴുപ്പ് അടുഞ്ഞു കൂടുന്നത് വർധിക്കുന്നതു മൂലമാണ്. ഇത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. ഈ കൊഴുപ്പ് ഇൻസുലിൻ പ്രവർത്തനത്തെ തടസപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രയാസമാക്കുകയും ചെയ്യുന്നു.
പാദങ്ങളിലും കണങ്കാലുകളിലും നീര്
പാദങ്ങളിലോ കണങ്കാലുകളിലോ ഇടയ്ക്കിടെ നീരുവെക്കുന്നുണ്ടെങ്കിൽ അത് രക്തചംക്രമണ വൈകല്യത്തെ സൂചിപ്പിക്കാം. രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിക്കുന്നതിന്റെ സാധാരണ ലക്ഷണമാണിത്.
ഉയർന്ന രക്തസമ്മർദം
പ്രമേഹമുള്ളവർക്ക് ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യകരമായ ജീവിതശൈലി നയിച്ചിട്ടും രക്തസമ്മർദം ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ, രക്തത്തിലെ പഞ്ചസാര നിർബന്ധമായും പരിശോധിക്കണം.
കഴുത്ത് തടിക്കുക അല്ലെങ്കിൽ മെലിയുക
കഴുത്ത് പെട്ടെന്ന് തടിക്കുകയോ മെലിയുകയോ ചെയ്യുന്നത് ഒരു പ്രമേഹ മുന്നറിയിപ്പാണ്. കഴുത്തിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇൻസുലിൻ പ്രതിരോധവും മെറ്റബോളിക് സിൻഡ്രോമുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ രണ്ടും പ്രമേഹ സാധ്യത വർധിപ്പിക്കുന്നു.
കഴുത്തിന്റെ പിൻഭാഗത്ത് തടിപ്പ്
കഴുത്തിന്റെ പിൻഭാഗത്തായി ചെറിയ കൂനു പോലെ പൊങ്ങിയിരിക്കുന്നത് പ്രമേഹവും ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ട ഹോർമോൺ അസന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്നു. കൂടാതെ ഇത് കുഷിംഗ്സ് സിൻഡ്രോമിനെയും സൂചിപ്പിക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന ഒരു അവസ്ഥയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക