
ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. ശരീരഭാരം നിയന്ത്രിക്കുന്നതു മുതല്‍ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതില്‍ വരെ പ്രോട്ടീന്‍ പ്രധാന പങ്ക് വഹിക്കുന്നു. ഹൈ പ്രോട്ടീന്‍ ഡയറ്റുകള്‍ ഇന്ന് ധാരാളമുണ്ട്. എന്നാല്‍ പ്രോട്ടീന്‍ അമിതമായാലും പ്രശ്നമാണ്.
നിർജ്ജലീകരണം
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുമ്പോൾ അത് സംസ്കരിക്കരിക്കാന്‍ കൂടുതല്‍ വെള്ളം ആവശ്യമായി വരും. ഇത് ശരീരത്തിലെ ജലാംശത്തെ കുറയ്ക്കാനും നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കാനും കാരണമാകുന്നു.
ഹൃദ്രോഗങ്ങൾ
റെഡ് മീറ്റ് പോലെ ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ കൊളസ്ട്രോൾ വർധിപ്പിക്കാനും അതിലൂടെ ഹൃദയാരോഗ്യം മോശമാകാനും കാണമാകും. ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കാം.
മലബന്ധം
ഉയര്‍ന്ന പ്രോട്ടീന്‍ ഡയറ്റുകളില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണത്തിന്‍റെ അളവു വളരെ കുറവായിരിക്കും. ഇത് വയറുവീര്‍ക്കലിനും മലബന്ധത്തിനും കാരണമാകും.
വായ്നാറ്റം
ഹൈ പ്രോട്ടീന്‍ ഡയറ്റ് കെറ്റോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. ശരീരം കൊഴുപ്പ് എരിച്ചു കളയുന്ന അവസ്ഥയാണിത്. അതിനൊപ്പം വായിൽ ദുർഗന്ധം ഉണ്ടാക്കുന്ന കെറ്റോണുകൾ എന്ന രാസവസ്തുക്കളും ഇത് ഉത്പാദിപ്പിക്കുന്നു.
വൃക്കകളുടെ പ്രവര്‍ത്തനം
ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വൃക്കകളുടെ പണി ഇരട്ടിയാക്കും. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ കാലക്രമേണ മന്ദഗതിയിലാക്കാം.
മാനസികാവസ്ഥ
സെറോടോണിൻ എന്ന മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ഹോർമോണിന്റെ ഉത്പാദനം ഉത്തേജിപ്പിക്കുന്നതിന് തലച്ചോറിന് കാർബോഹൈഡ്രേറ്റ് ആവശ്യമാണ്. ഇവ ഒഴിക്കുന്നത് മാനസികാവസ്ഥയെ ബാധിക്കും .
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക