ഓസീസിനെ അട്ടിമറിച്ച് തുടങ്ങാന്‍ അഫ്ഗാനിസ്ഥാനാവുമോ? ഇരുവര്‍ക്കും വൈകാരികമാണ് കാര്യങ്ങള്‍

ജയം പിടിച്ച് അഫ്ഗാന്‍ ജനതയെ സന്തോഷിപ്പിക്കുക എന്നതാണ് നബിയുടേയും സംഘത്തിന്റേയും ലക്ഷ്യം
ഓസീസിനെ അട്ടിമറിച്ച് തുടങ്ങാന്‍ അഫ്ഗാനിസ്ഥാനാവുമോ? ഇരുവര്‍ക്കും വൈകാരികമാണ് കാര്യങ്ങള്‍

അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങി ഓസ്‌ട്രേലിയ ലോകകപ്പ് പോരിന് തുടക്കമിടുമ്പോള്‍ വൈകാരികമായിട്ടയിരിക്കും ഇരു ടീമും മത്സരത്തെ നോക്കിക്കാണുന്നത്. ലോക ക്രിക്കറ്റിലെ കരുത്തരായി നില്‍ക്കുന്ന സമയം പന്ത് ചുരണ്ടല്‍ വിവാദത്തിലൂടെ നേരിട്ട തിരിച്ചടികള്‍ക്ക് ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ മറുപടി നല്‍കാന്‍ ഉറച്ചാവും ഓസ്‌ട്രേലിയയുടെ വരവ്. ജയം പിടിച്ച് അഫ്ഗാന്‍ ജനതയെ സന്തോഷിപ്പിക്കുക എന്നതാണ് നബിയുടേയും സംഘത്തിന്റേയും ലക്ഷ്യം. 

പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ തോല്‍വികളിലേക്ക് കൂപ്പുകുത്തിയ ഓസ്‌ട്രേലിയ പക്ഷേ ലോകകപ്പ് മുന്നിലെത്തിയപ്പോഴേക്കും കരുത്തു കാട്ടി. 2-0ന് പിന്നില്‍ നിന്നതിന് ശേഷം 3-2ന് ഇന്ത്യയ്‌ക്കെതിരെ പരമ്പര നേടിയും പാകിസ്താനെതിരായ 5-0 ഏകദിനങ്ങളുടെ പരമ്പര തൂത്തുവാരിയും ഓസ്‌ട്രേലിയ ലോകകപ്പിലെ ഫേവറിറ്റുകളുടെ ടാഗ് സ്വന്തമാക്കി. 

ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ തകര്‍പ്പന്‍ കളി പുറത്തെടുത്തും, ലോകകപ്പിന് മുന്‍പ് അയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ്, പാകിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ചും അഫ്ഗാനിസ്ഥാന്‍ വരവറിയിക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന്‍ രണ്ട് വട്ടം മാത്രമാണ് കളിച്ചിട്ടുള്ളത്. ആ രണ്ട് കളിയിലും ഓസ്‌ട്രേലിയ ജയിച്ചിരുന്നു. അതിലൊന്ന് കഴിഞ്ഞ ലോകകപ്പിലായിരുന്നു. അന്ന് 275 റണ്‍സിന്റെ മാര്‍ജിനിലാണ് അഫ്ഗാനെ ഓസ്‌ട്രേലിയ തകര്‍ത്ത് വിട്ടത്. 

ഇരു ടീമും ഏറ്റുമുട്ടുമ്പോള്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, റാഷിദ് ഖാന്‍ എന്നിവരാണ് ശ്രദ്ധാ കേന്ദ്രങ്ങള്‍. സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടി സ്മിത്ത് ഫോമിലേക്കെത്തുന്നതിന്റെ സൂചന നല്‍കി കഴിഞ്ഞു. കാണികളുടെ ഭാഗത്ത് നിന്നും പ്രതികൂല സമീപനം തുടരുമോ എന്നതും കണ്ടറിയണം. അഫ്ഗാനിസ്താന്റെ പ്രതീക്ഷകളെല്ലാം പ്രധാനമായും റാഷിദ് ഖാന്റെ ചുമലിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com