നല്ല ബാറ്റ്സ്മാൻ ആണ് , പക്ഷേ പക്വത തീരെയില്ല ; കോഹ് ലിക്കെതിരെ റബാദെ

ലോകകപ്പ് വിശേഷങ്ങളെ കുറിച്ച് ഇഎസ്പിഎന്നിന്റെ ക്രിക്ക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിനിടെയായിരുന്നു റബാദെയുടെ വിമർശനം
നല്ല ബാറ്റ്സ്മാൻ ആണ് , പക്ഷേ പക്വത തീരെയില്ല ; കോഹ് ലിക്കെതിരെ റബാദെ

ലണ്ടൻ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലിക്ക് പക്വതയില്ലെന്ന് ദക്ഷിണാഫ്രിക്കൻ ബൗളർ കാ​ഗിസൊ റബാദെ. അൽപ്പം പോലും പ്രകോപനം താങ്ങാൻ ശേഷിയില്ലാത്തയാളാണ് കോഹ് ലിയെന്നും റബാദെ കുറ്റപ്പെടുത്തി. ലോകകപ്പ് വിശേഷങ്ങളെ കുറിച്ച് ഇഎസ്പിഎന്നിന്റെ ക്രിക്ക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിനിടെയായിരുന്നു റബാദെയുടെ വിമർശനം.

 പ്രകോപനത്തിന് പലപ്പോഴും തുടക്കമിടുന്നത് കോഹ് ലിയായിരിക്കും. എന്നാല്‍ നമ്മള്‍ അതുപോലെ തിരിച്ചുപറഞ്ഞാല്‍ അതു താങ്ങാന്‍ ഇന്ത്യന്‍ ക്യാപ്റ്റന് കഴിയാറില്ല. ഫോറോ സിക്‌സോ അടിച്ചാല്‍ ഇന്ത്യൻ ക്യാപ്റ്റൻ മോശമായി എന്തെങ്കിലും പറയും. അപ്പോള്‍ ഞാനും അതേ രീതിയില്‍ തിരിച്ചുപറയും. പക്ഷേ അതു കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് പെട്ടെന്ന് ദേഷ്യം വരും. ഇത്തരത്തില്‍ ചൂടായി  കളിക്കുന്നതുകൊണ്ടാകും താരത്തിൽ നിന്നും മികച്ച പ്രകടനങ്ങൾ ഉണ്ടാകുന്നതെന്നും റബാദെ പറഞ്ഞു.

 ഐപിഎല്ലിൽ റബാദെ ഡൽഹിക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. ബുധനാഴ്ചയാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് റബാദെയുടെ വാക് പോര്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com