'നിങ്ങള്‍ 100 ചോദിച്ചു, അവര്‍ 105 നല്‍കി'; തോല്‍വിക്ക് പിന്നാലെ പാക് പ്രധാനമന്ത്രിയെ ട്രോളി ആരാധകര്‍

നിങ്ങളുടെ നൂറ് ശതമാനവും നല്‍കുക. അവസാന പന്ത് വരെ പൊരുതുക. തോല്‍ക്കുമെന്ന പേടിയെ ചിന്തകളിലേക്ക് വരാന്‍ അനുവദിക്കാതിരിക്കുക
'നിങ്ങള്‍ 100 ചോദിച്ചു, അവര്‍ 105 നല്‍കി'; തോല്‍വിക്ക് പിന്നാലെ പാക് പ്രധാനമന്ത്രിയെ ട്രോളി ആരാധകര്‍

സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുമേറ്റ തിരിച്ചടിയുടെ ഹാങ്ങ്ഓവറില്‍ നിന്ന് തിരികെ വരുന്നതിന് മുന്‍പ് വീണ്ടും നാണംകെട്ട തോല്‍വി. ഇംഗ്ലണ്ടില്‍ പാകിസ്ഥാന്റെ തുടക്കം തീരെ ശുഭകരമല്ല. തോല്‍വിയുടെ നിരാശയില്‍ നില്‍ക്കുന്ന പാക് ആരാധകര്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയെയാണ് തോല്‍വിയുടെ പേരില്‍ ട്രോളുന്നത്. 

മത്സരത്തിന് മുന്‍പ് ടീമിന് ഇമ്രാന്‍ ഖാന്‍ നല്‍കിയ ഉപദേശം തന്നെയാണ് അതിന് കാരണം. നിങ്ങളുടെ നൂറ് ശതമാനവും നല്‍കുക. അവസാന പന്ത് വരെ പൊരുതുക. തോല്‍ക്കുമെന്ന പേടിയെ ചിന്തകളിലേക്ക് വരാന്‍ അനുവദിക്കാതിരിക്കുക. ആ പേടി നിങ്ങളുടെ പദ്ധതികളേയും തന്ത്രങ്ങളേയും സ്വാധീനിക്കാതിരിക്കണം. പാകിസ്ഥാന്റെ പ്രാര്‍ഥനയും പിന്തുണയും സര്‍ഫ്രാസിന്റെ ടീമിനൊപ്പമുണ്ടാവും, ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. 

മത്സരത്തില്‍ 107 റണ്‍സിന് ഓള്‍ ഔട്ടാവുകയും, ഏഴ് വിക്കറ്റിന്റെ തോല്‍വി നേരിടുകയും ചെയ്തതോടെ ഉപദേശിച്ചെത്തിയ ഇമ്രാന്‍ ഖാനെ ട്രോളുകയാണ് ആരാധകര്‍. നിങ്ങള്‍ ചോദിച്ചത് 100, അവര്‍ 105 നല്‍കി എന്നെല്ലാം പറഞ്ഞാണ് ഇമ്രാന്റെ ട്വീറ്റിന് അടയില്‍ വന്ന് ആരാധകരുടെ കമന്റുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com