കൂവലുകള്‍ക്കിടയില്‍ വാര്‍ണറിന്റെ ഓട്ടോഗ്രാഫ് തേടി കുട്ടികള്‍, വാര്‍ണറുടെ പ്രതികരണം ഇങ്ങനെ

ബ്രിസ്‌റ്റോളില്‍ കളി കാണാനെത്തിയ കാണികളെല്ലാം ഇരുവര്‍ക്കും എതിരായിരുന്നില്ല
കൂവലുകള്‍ക്കിടയില്‍ വാര്‍ണറിന്റെ ഓട്ടോഗ്രാഫ് തേടി കുട്ടികള്‍, വാര്‍ണറുടെ പ്രതികരണം ഇങ്ങനെ

കാണികള്‍ക്കിടയില്‍ നിന്നുമുള്ള കൂവലുകള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കുന്നത് തുടരുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും. അഫ്ഗാനിസ്ഥാന് വലിയ ഭീഷണി ഉയര്‍ത്താന്‍ ഇട നല്‍കാതെ 89 റണ്‍സിന്റെ ഇന്നിങ്‌സുമായി വാര്‍ണര്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് ആദ്യ ജയം നേടിക്കൊടുത്തു. 

പന്ത് ചുരണ്ടലില്‍ നേരിടേണ്ടി വന്ന വിലക്കിന് ശേഷം ഓസീസ് കുപ്പായത്തിലെ ആദ്യ് ഔദ്യോഗിക മത്സരമായിരുന്നു സ്മിത്തിനും വാര്‍ണര്‍ക്കും അത്. കൂവലോടെയാണ് സ്മിത്തിനേയും വാര്‍ണറേയും കാണികള്‍ സ്വീകരിച്ചത്. ബാല്‍ക്കണിയില്‍ നിന്ന് കളി കണ്ടിരുന്ന ആരാധകരില്‍ ചിലര്‍ സാന്‍ഡ്‌പേപ്പര്‍ ധരിച്ച്് ഇരുവരേയും കുത്തുകയും ചെയ്തു. സാന്‍ഡ് പേപ്പറായിരുന്നു പന്തിനെ മിനുസപ്പെടുത്തുന്നതിനായി അവരുപയോഗിച്ചത്. 

എന്നാല്‍ ബ്രിസ്‌റ്റോളില്‍ കളി കാണാനെത്തിയ കാണികളെല്ലാം ഇരുവര്‍ക്കും എതിരായിരുന്നില്ല. അഫ്ഗാനിസ്ഥാന്റെ ഇന്നിങ്‌സിന്റെ സമയത്ത് ലോങ് ഓഫീല്‍ ഫീല്‍ഡ് ചെയ്യാനെത്തിയ വാര്‍ണറോട് കുട്ടികള്‍ ഓട്ടോഗ്രാഫ് തേടി. വാര്‍ണറാവട്ടെ സന്തോഷത്തോടെ അവര്‍ക്കത് നല്‍കുകയും ചെയ്തു. 

എന്നാല്‍ ബാറ്റ് ചെയ്യാനായി ക്രീസിലേക്ക് ഇറങ്ങിയപ്പോഴും വാര്‍ണറെ കൂവലോടെയാണ് കാണികളില്‍ ഒരു വിഭാഗം സ്വീകരിച്ചത്. പക്ഷേ മാച്ച് വിന്നിങ് ഇന്നിങ്‌സിലൂടെ വാര്‍ണര്‍ അവര്‍ക്ക് മറുപടി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com