ചാമ്പ്യന്‍മാര്‍ ജയിച്ച് തുടങ്ങി ; അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് ഏഴ് വിക്കറ്റ് ജയം

അഫ്ഗാനിസ്ഥാന്‍ കുറിച്ച 208 റണ്‍സ് വിജയലക്ഷ്യം 34.5 ഓവറിലാണ് ഓസ്‌ട്രേലിയ മറികടന്നത്.
ചാമ്പ്യന്‍മാര്‍ ജയിച്ച് തുടങ്ങി ; അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് ഏഴ് വിക്കറ്റ് ജയം

ബ്രിസ്‌റ്റോള്‍ : ഓപ്പണര്‍മാരുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ ഓസ്‌ട്രേലിയയ്ക്ക് വിജയം. അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്‍മാര്‍ പരാജയപ്പെടുത്തിയത്. അഫ്ഗാനിസ്ഥാന്‍ കുറിച്ച 208 റണ്‍സ് വിജയലക്ഷ്യം 34.5 ഓവറിലാണ് ഓസ്‌ട്രേലിയ മറികടന്നത്.

 ഓപ്പണിങ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 96 റണ്‍സാണ് അടിച്ചു കൂട്ടിയത്. 49 പന്തില്‍ ആറു ഫോറും നാല് സിക്‌സുമടക്കം 66 റണ്‍സുമായാണ് ഫിഞ്ച് മടങ്ങിയത്. ഡേവിഡ് വാര്‍ണര്‍ 89 റണ്‍സെടുത്തു.

 ടോസ് നേടി ബാറ്റിങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 38.2 ഓവറിലാണ് താരതമ്യേനെ ഭേദപ്പെട്ട സ്‌കോറായ 207 ല്‍ എത്തിയത്. 49 പന്തില്‍ 51 റണ്‍സെടുത്ത നജീബുള്ള സദ്രാനാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോററര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com