ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും കളി കാണാന്‍ പറ്റില്ല, ഇന്ത്യ-പാക് കളിയിലും ഐസിസിയുടെ കെടുകാര്യസ്ഥത ആശങ്ക തീര്‍ക്കുന്നു

പാകിസ്ഥാന്റെ ആദ്യ ഇന്നിങ്‌സ് തുടങ്ങുമ്പോള്‍ പോലും പലര്‍ക്കും ഗ്രൗണ്ടിലേക്ക് കടക്കാനായില്ല
ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും കളി കാണാന്‍ പറ്റില്ല, ഇന്ത്യ-പാക് കളിയിലും ഐസിസിയുടെ കെടുകാര്യസ്ഥത ആശങ്ക തീര്‍ക്കുന്നു

കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ പാക്-വിന്‍ഡിസ് മത്സരം തീര്‍ന്നു. മത്സരം വേഗത്തില്‍ തീര്‍ന്നത് പക്ഷേ കളി കാണാന്‍ ടിക്കറ്റ് വാങ്ങിയവരില്‍ ഒരു കൂട്ടരെ പ്രതികൂലമായി ബാധിച്ചു. എങ്ങനെയെന്നല്ലേ? പാകിസ്ഥാന്റെ ആദ്യ ഇന്നിങ്‌സ് തുടങ്ങുമ്പോള്‍ പോലും പലര്‍ക്കും ഗ്രൗണ്ടിലേക്ക് കടക്കാനായില്ല. മത്സരം തുടങ്ങിയപ്പോള്‍ പോലും ആ മത്സരത്തിന് വേണ്ട ടിക്കറ്റ് അച്ചടിച്ച് തീരാതിരുന്നതാണ് കാരണം. 

മത്സരം തുടക്കം മുതല്‍ കാണാന്‍ സാധിക്കാതിരുന്ന കാണികള്‍ക്ക് പണം തിരികെ നല്‍കാന്‍ ഒരുങ്ങുകയാണ് ഐസിസി ഇപ്പോള്‍. ലോകകപ്പ് തുടങ്ങി രണ്ട് ദിവസം മാത്രം പിന്നിട്ടപ്പോള്‍ തന്നെ സംഘടനാ പിഴവ് ചൂണ്ടി വിമര്‍ശനം ഉയര്‍ന്നു. ഇപ്പോള്‍ ആശങ്ക ഉടലെടുത്തിരിക്കുന്നത് ഇന്ത്യന്‍ ആരാധകര്‍ക്കാണ്. ഇന്ത്യ-പാക് ആവേശപ്പോര് കാണാന്‍ ടിക്കറ്റ് എപ്പോള്‍ കിട്ടുമെന്നതാണ് ആശങ്ക തീര്‍ക്കുന്നത്. 

ഇന്ത്യ-പാക് മത്സരത്തിനായി ടിക്കറ്റ് ബുക്ക് ചെയ്ത് ഫ്‌ളൈറ്റ് ടിക്കറ്റും ബുക്ക് ചെയ്ത് എത്തുമ്പോഴേക്കും ഐസിസി തങ്ങള്‍ക്ക് മാച്ച് ടിക്കറ്റിന്റെ തുക റീഫണ്ട് ചെയ്ത് തന്ന് കളി കാണാനുള്ള പ്ലാന്‍ നശിപ്പിക്കുമോയെന്നാണ് ആരാധകര്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന ആശങ്ക. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് ഗ്രൗണ്ടിലേക്ക് കടക്കണം എങ്കില്‍ സ്‌റ്റേഡിയത്തില്‍ നിന്നും ടിക്കറ്റ് വാങ്ങണം. ഈ ടിക്കറ്റ് സമയത്ത് അച്ചടിച്ച് എത്തിക്കാനാണ് ്‌ഐസിസിക്ക് കഴിയാത്തത്. പാക്-വിന്‍ഡിസ് മത്സരത്തില്‍ പാകിസ്ഥാന്റെ ഇന്നിങ്‌സ് 21.4 ഓവറില്‍ അവസാനിച്ചപ്പോള്‍ പോലും ടിക്കറ്റ് ബുക്ക് ചെയ്ത കാണികളില്‍ പലര്‍ക്കും ഗ്രൗണ്ടിലേക്ക് കടക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com