പീറ്റേഴ്‌സനോട് കലിപ്പ് തീര്‍ക്കുന്ന ഫോട്ടോയുമായി അക്തര്‍, മുനയൊടിച്ച് പീറ്റേഴ്‌സന്റെ പരിഹാസം

നെഞ്ചിലുള്ള നക്ഷത്രമാണ് നിങ്ങളുടെ അഭിമാനം എന്നെല്ലാമാണ് പാക് ക്രിക്കറ്റ് താരങ്ങളെ തിരിച്ചു വരവിന് പ്രചോദിപ്പിക്കാന്‍ അക്തര്‍ എഴുതിയത്
പീറ്റേഴ്‌സനോട് കലിപ്പ് തീര്‍ക്കുന്ന ഫോട്ടോയുമായി അക്തര്‍, മുനയൊടിച്ച് പീറ്റേഴ്‌സന്റെ പരിഹാസം

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ നാണംകെട്ട പാകിസ്ഥാനെ പ്രചോദിപ്പിക്കാനായിരുന്നു പാക് മുന്‍ താരം ഷുഐബ് അക്തറിന്റെ ശ്രമം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് ആവേശം കൊള്ളിക്കുന്ന വാക്കുകളും, ഫോട്ടോയുമായി അക്തര്‍ എത്തിയെങ്കിലും പീറ്റേഴ്‌സണിന്റെ ഒരൊറ്റ ട്വീറ്റില്‍ എല്ലാം തകര്‍ന്ന് തരിപ്പണമായി. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പീറ്റേഴ്‌സനെ പുറത്താക്കിയത് ആഘോഷിക്കുന്ന ഫോട്ടോയാണ് അക്തര്‍ ട്വീറ്റ് ചെയ്തത്. ചോരയും നീരും കൊടുത്ത് പൊരുതണം, നെഞ്ചിലുള്ള നക്ഷത്രമാണ് നിങ്ങളുടെ അഭിമാനം എന്നെല്ലാമാണ് പാക് ക്രിക്കറ്റ് താരങ്ങളെ തിരിച്ചു വരവിന് പ്രചോദിപ്പിക്കാന്‍ അക്തര്‍ എഴുതിയത്. 

എന്നാല്‍ അക്തറിനെ ട്രോളി പീറ്റേഴ്‌സനെത്തി. നിങ്ങള്‍ക്കെതിരെ ഞാന്‍ നൂറടിച്ചതിന് ശേഷം നിങ്ങളത് ആഘോഷിക്കുകയല്ലേ എന്നാണ് അക്തറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് പീറ്റേഴ്‌സന്‍ എഴുതിയത്. ആരാധകരെ കൗതുകത്തിലാക്കുകയാണ് അക്തറിന് പീറ്റേഴ്‌സന്‍ നല്‍കിയ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com