മൂന്ന് പ്രശ്‌നങ്ങളുണ്ട് പരിഹരിക്കപ്പെടാതെ ഇന്ത്യയ്ക്ക് മുന്‍പില്‍, സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍!

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബാറ്റിങ്ങില്‍ ഇന്ത്യ ശക്തി കാണിക്കുന്നത് ഓപ്പണിങ് സഖ്യത്തിന്റെ ബലത്തില്‍ കൂടിയാണ്
മൂന്ന് പ്രശ്‌നങ്ങളുണ്ട് പരിഹരിക്കപ്പെടാതെ ഇന്ത്യയ്ക്ക് മുന്‍പില്‍, സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍!

ലോകകപ്പ് ഉദ്ഘാടന മത്സരം കഴിഞ്ഞ് ആറ് ദിവസത്തെ ഇടവേള ലഭിച്ചതിലൂടെ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് ഇണങ്ങാന്‍ ഇന്ത്യന്‍ സംഘത്തിന് വേണ്ടത്ര സമയം ലഭിച്ചു. ആദ്യ സന്നാഹ മത്സരത്തിലെ നിരാശ രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ തീര്‍ക്കുകയും ചെയ്തു. എന്നാല്‍, ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക് മുന്നില്‍ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ നില്‍പ്പുണ്ട്...

ഓപ്പണര്‍മാര്‍ പരാജയപ്പെടുന്നത്

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബാറ്റിങ്ങില്‍ ഇന്ത്യ ശക്തി കാണിക്കുന്നത് ഓപ്പണിങ് സഖ്യത്തിന്റെ ബലത്തില്‍ കൂടിയാണ്. ഏകദിനത്തില്‍ സ്ഥിരത നിലനിര്‍ത്താന്‍ രോഹിത്തിനും ധവാനും കഴിഞ്ഞു. ഇവര്‍ക്കൊപ്പം മൂന്നാമനായി കോഹ് ലി കൂടി ചേരുമ്പോള്‍ ലോകത്തിലെ ഏറ്റവും അപകടകാരികളായ ടോപ് 3 ആയി ഈ സഖ്യം. 

എന്നാല്‍, ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഇപ്പോഴത്തെ ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ മൊഹാലിയില്‍ നടന്ന കളി ഒഴിച്ചാല്‍, ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ മികവ് കാണിക്കാന്‍ ഇവര്‍ക്കായില്ല. മാത്രമല്ല, ലോകകപ്പിലെ രണ്ട് സന്നാഹ മത്സരത്തിലും അവര്‍ പരാജയപ്പെട്ടു. റണ്‍സ് കണ്ടെത്താന്‍ ഇവര്‍ക്കാകാത്തത് ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് ആശങ്കയാണ്...

ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരത്തില്‍ നിലയുറപ്പിച്ചെങ്കിലും മോശം ഷോട്ടിന് ശ്രമിച്ച് രോഹിത് വിക്കറ്റ് കളഞ്ഞു. ധവാനാവട്ടെ തുടക്കം മുതല്‍ സ്വിങ്ങിന് മുന്നില്‍ വിറച്ചു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇരുവര്‍ക്കും പഴയ താളത്തിലേക്കെത്താനായില്ലെങ്കില്‍ ഇന്ത്യയ്ക്കത് തിരിച്ചടിയാവും. 

ഭുവിയുടെ ഫോം

ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഫാസ്റ്റ് ബൗളറായിരുന്നു ഭുവി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി. എന്നാല്‍, പരിക്കേറ്റ് ഭുവിക്ക് മാറി നില്‍ക്കേണ്ടി വന്ന സമയം മുഹമ്മദ് ഷമിക്ക് അത് ഉപയോഗപ്പെടുത്താനായി. അതിന് ശേഷം ഭുവിയുടെ പ്രകടനം മങ്ങുകയും ചെയ്തു. 

ബുമ്രയാണ് ഇപ്പോള്‍ ഇന്ത്യയുടെ പ്രധാന ബൗളര്‍. രണ്ട് ഫാസ്റ്റ് ബൗളര്‍മാരെ മാത്രം ഇറക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ ബൂമ്രയ്‌ക്കൊപ്പം ഷമിയാവും കളിക്കുക. എന്നാല്‍, കാലാവസ്ഥ സീമര്‍മാരെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഭുവിക്ക് മികച്ച കളി പുറത്തെടുക്കാന്‍ കഴിയും. അവിടെ ഭുവിയുടെ ഫോമാണ് മാനേജ്‌മെന്റിനെ കുഴയ്ക്കുന്നത്. ആത്മവിശ്വാസക്കുറവും ഭുവിയില്‍ പ്രകടമാണ്. ഐപിഎല്ലില്‍ ഈ ആത്മവിശ്വാസ കുറവ് ഭുവിയില്‍ പ്രകടമായിരുന്നു. 

കേദാറിന്റെ പരിക്ക് 

കേദാര്‍ ജാദവിനേറ്റ പരിക്കാണ് ഇന്ത്യയെ കുഴയ്ക്കുന്ന മറ്റൊന്ന്. പരിക്കിന്റെ പിടിയിലാണെങ്കിലും ഇന്ത്യയുടെ പതിനഞ്ചംഗ സംഘത്തില്‍ കേദാര്‍ ഇടംപിടിച്ചു. എന്നാല്‍ ഇംഗ്ലണ്ടിലേക്കെത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും ജാദവിന് പരിക്കില്‍ നിന്നു്ം മോചിതനാവാന്‍ സാധിച്ചിട്ടില്ല. രണ്ട് സന്നാഹ മത്സരങ്ങളിലും ജാദവ് ഇറങ്ങിയില്ല. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുമ്പോഴേക്കും ജാദവ് ഫിറ്റ്‌നസ് ്‌വീണ്ടെടുക്കും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ജാദവിന്റെ ഫിറ്റ്‌നസില്‍ വിശ്വാസം വെച്ച് ടീം ആദ്യ മത്സരത്തില്‍ ജാദവിനെ ഇറക്കാന്‍ ധൈര്യപ്പെടുമോ എന്നാണ് അറിയേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com