ഇന്ത്യ ലോകകപ്പ് ഫൈനലില്‍ എത്തും, അവിടെ ഇന്ത്യയ്ക്ക് എതിരാളിയാവുന്ന ടീമിനെ പ്രവചിച്ച് ആര്‍ അശ്വിന്‍

ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത്യയ്ക്ക് കരുത്തേകുന്നത്. മാത്രമല്ല, സന്തുലിതമായ ഇന്ത്യന്‍ ടീമാണ് ഇത്
ഇന്ത്യ ലോകകപ്പ് ഫൈനലില്‍ എത്തും, അവിടെ ഇന്ത്യയ്ക്ക് എതിരാളിയാവുന്ന ടീമിനെ പ്രവചിച്ച് ആര്‍ അശ്വിന്‍

ലോകകപ്പ് പ്രവചനങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന് മുകളില്‍ നിറയുന്നത്. ക്രിക്കറ്റ് താരങ്ങളും, കമന്റേറ്റര്‍മാരും, ക്രിക്കറ്റ് പണ്ഡിതരുമെല്ലാം ലോകകപ്പിലെ തങ്ങളുടെ കണക്ക് കൂട്ടലുമായി എത്തുന്നു. ഇക്കൂട്ടത്തിലേക്ക് ഇപ്പോഴെത്തുന്നത് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ്. 

ഇംഗ്ലണ്ടും ഇന്ത്യയുമാണ് ലോക കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ള ടീമുകള്‍ എന്നാണ് അശ്വിന്‍ പറയുന്നത്. ലോകകപ്പ് ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വരും. ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത്യയ്ക്ക് കരുത്തേകുന്നത്. മാത്രമല്ല, സന്തുലിതമായ ഇന്ത്യന്‍ ടീമാണ് ഇത്. ടോപ് 3യില്‍ കോഹ് ലിയും, രോഹിത്തും, ധവാനുമാണ് നമുക്കുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ രണ്ട് പേരാണ് രോഹിത്തും, കോഹ് ലിയും. 

കോഹ് ലി ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവുന്ന വിധം, കൂറ്റനടികള്‍ക്ക് പ്രാപ്തനായ, ഏത് സമയവും മത്സരത്തിന്റെ ഗതി തിരിക്കാന്‍ പ്രാപ്തനായ രോഹിത് എന്നിവര്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നുവെന്ന് അശ്വിന്‍ ചൂണ്ടിക്കാണിക്കുന്നു. മികച്ച കളിക്കാരനായി ഹര്‍ദിക് വളര്‍ന്നു കഴിഞ്ഞു. 

മധ്യ നിരയില്‍ ധോനിയുടെ സ്വാധീനം വലുതാണ്. ന്യൂബോളിലും, ഡെത്ത് ഓവറിലും ബൂമ്രയെന്ന ആക്രമണകാരിയുടെ കളി. രണ്ട് റിസ്റ്റ് സ്പിന്നര്‍മാര്‍ എന്നിവയെല്ലാം ഇന്ത്യയുടെ പൊസിറ്റീവ് ഘടകങ്ങളാണ്. പേസ്, സ്പിന്‍, ബാറ്റിങ് എന്നിവയിലെല്ലാം മികച്ച് നില്‍ക്കുന്ന ഇന്ത്യയ്ക്ക് ലോകകപ്പില്‍ വളരെ ദൂരം മുന്നോട്ട് പോകാനാകുമെന്ന്് അശ്വിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com