ഓറഞ്ചാണ് പുതിയ നീല; ലോകകപ്പിലെ ഇന്ത്യയുടെ പുതിയ എവേ ജേഴ്‌സി പുറത്തുവിട്ടു? 

നീലയും, പച്ചയും ജേഴ്‌സികള്‍ വരുന്ന മറ്റ് ടീമുകള്‍ തങ്ങളുടെ എവേ ജേഴ്‌സികള്‍ പുറത്തിറക്കിയെങ്കിലും ഇന്ത്യ സസ്‌പെന്‍സ് നിലനിര്‍ത്തുകയാണ്
ഓറഞ്ചാണ് പുതിയ നീല; ലോകകപ്പിലെ ഇന്ത്യയുടെ പുതിയ എവേ ജേഴ്‌സി പുറത്തുവിട്ടു? 

നീലയല്ലാതെ മറ്റൊരു നിറത്തിലെ ജേഴ്‌സിയില്‍ കോഹ് ലിയേയും സംഘത്തേയും കാണാന്‍ കൂടി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. ലോകകപ്പില്‍ ഒരേ നിറത്തിലുള്ള ജേഴ്‌സിയുമായി ഒന്നിലധികം ടീമികള്‍ എത്തുന്നതോടെയാണ് രണ്ടാമതൊരു ജേഴ്‌സി എന്ന നിബന്ധന ഐസിസി മുന്നോട്ടു വെച്ചത്. 

നീലയും, പച്ചയും ജേഴ്‌സികള്‍ വരുന്ന മറ്റ് ടീമുകള്‍ തങ്ങളുടെ എവേ ജേഴ്‌സികള്‍ പുറത്തിറക്കിയെങ്കിലും ഇന്ത്യ സസ്‌പെന്‍സ് നിലനിര്‍ത്തുകയാണ്. എന്നാല്‍ അതിനിടയില്‍ ഇന്ത്യയുടെ ഓറഞ്ച് ജേഴ്‌സി ഇങ്ങനെയാവും എന്ന് പറഞ്ഞ് അതിന്റെ മാതൃക പുറത്ത് വിടുകയാണ് വാര്‍ത്താ എജന്‍സിയായ ഐഎഎന്‍എസ്. 

അത് റിപ്പോര്‍ട്ടുകള്‍ പോലെ എവേ ജേഴ്‌സിയല്ല, ഐസിസി നിബന്ധനകള്‍ പ്രകാരം കൊണ്ടുവരുന്ന പകരം ജേഴ്‌സിയാണെന്നും ഐഎഎന്‍എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ ഈ ഓറഞ്ച് ജേഴ്‌സിയാവും ഇന്ത്യ ധരിക്കുക. ഐസിസി നിയമപ്രകാരം ആതിഥേയ രാജ്യത്തിന് ജേഴ്‌സിയുടെ നിറം മാറ്റേണ്ടതില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com