ഷോര്‍ട്ട് ബോളില്‍ പാകിസ്ഥാനെ പരീക്ഷിക്കാന്‍ ഇംഗ്ലണ്ട്, ട്രെന്റ് ബ്രിഡ്ജില്‍ പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു

വിന്‍ഡിസ് പാകിസ്ഥാനെ നേരിട്ട അതേ രീതിയില്‍ നേരിടാന്‍ ലക്ഷ്യം വെച്ച് ജോഫ്ര ആര്‍ച്ചറിനൊപ്പം മാര്‍ക്ക് വുഡിനെ ഇംഗ്ലണ്ട് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി
ഷോര്‍ട്ട് ബോളില്‍ പാകിസ്ഥാനെ പരീക്ഷിക്കാന്‍ ഇംഗ്ലണ്ട്, ട്രെന്റ് ബ്രിഡ്ജില്‍ പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു

പാകിസ്ഥാനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുത്തു. ബാറ്റ്‌സ്മാന്മാരെ തുണയ്ക്കുന്നതാണ് ട്രെന്റ് ബ്രിഡ്ജിലെ പിച്ചെങ്കിലും ഷോര്‍ട്ട് ബോളുകള്‍ക്ക് മുന്നില്‍ പരുങ്ങുന്ന പാകിസ്ഥാനെ പരീക്ഷിക്കാന്‍ ഉറച്ചാണ് ആതിഥേയര്‍ ബൗളിങ് തെരഞ്ഞെടുത്തത്. 

വിന്‍ഡിസ് പാകിസ്ഥാനെ നേരിട്ട അതേ രീതിയില്‍ നേരിടാന്‍ ലക്ഷ്യം വെച്ച് ജോഫ്ര ആര്‍ച്ചറിനൊപ്പം മാര്‍ക്ക് വുഡിനെ ഇംഗ്ലണ്ട് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. പ്ലംങ്കറ്റിന് പകരമാണ് വുഡ് ടീമില്‍ ഇടം നേടിയത്. എക്‌സ്ട്രാ പേസ് ലക്ഷ്യം വെച്ച് തന്നെയാണ് വുഡിനെ ഇറക്കുന്നത് എന്ന് ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്‍ പറഞ്ഞു. 

ടോസ് നേടിയിരുന്നു എങ്കില്‍ ഞങ്ങളും ആദ്യം ബൗളിങ് തെരഞ്ഞെടുത്തേനെ എന്നാണ് പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദും പ്രതികരിച്ചത്. തുടര്‍ച്ചയായി നേരിടുന്ന തോല്‍വികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സര്‍ഫ്രാസ് പറഞ്ഞു. രണ്ട് മാറ്റങ്ങളാണ് പാകിസ്ഥാന്‍ ഇലവനിലുള്ളത്. ഷുഐബ് മാലിക്ക്, ആസിഫ് അലി എന്നിവര്‍ പ്ലേയിങ് ഇലവനിലേക്കെത്തി. ഹാരിസ് സൊഹെയ്‌ലിനും, ഇമാദ് വാസിമിനും പകരമാണ് ഇരുവരും ടീമിലേക്കെത്തിയത്. കൂടുതല്‍ ഡ്രൈയാണ് പിച്ച് എന്നാണ് റിപ്പോര്‍ട്ട്. ട്രെന്റ് ബ്രിഡ്ജിന്റെ ചരിത്രം പോലെ തന്നെ ഇന്നും ബൗളര്‍മാര്‍ ബുദ്ധിമുട്ടുമെന്ന് ഇത് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com