2011 ലോകകപ്പില്‍ യുവി, 2019ല്‍ യുവിക്ക് പകരം കളിക്കാരനുണ്ട്; അത് ധോനിയും കോഹ് ലിയുമല്ലെന്ന് മഗ്രാത്ത്‌

ലോകകപ്പില്‍ ധോനിയുടേയും കോഹ് ലിയുടേയും, ബൂമ്രയുടേയും പ്രകടനമാവും നിര്‍ണായകമാവുക എന്നാണ് പലരും അഭിപ്രായപ്പെട്ടത്
2011 ലോകകപ്പില്‍ യുവി, 2019ല്‍ യുവിക്ക് പകരം കളിക്കാരനുണ്ട്; അത് ധോനിയും കോഹ് ലിയുമല്ലെന്ന് മഗ്രാത്ത്‌

ലോകകപ്പില്‍ ധോനിയുടേയും കോഹ് ലിയുടേയും, ബൂമ്രയുടേയും പ്രകടനമാവും നിര്‍ണായകമാവുക എന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇവരാരുമല്ല, ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ കളിയായിരിക്കും ഇന്ത്യയ്ക്ക് തുണയാവുക എന്നാണ് ഓസ്‌ട്രേലിയന്‍ മുന്‍ താരം മഗ്രാത്ത് പറയുന്നത്. 

2011 ലോകകപ്പില്‍ ഇന്ത്യയ്ക്ക് യുവി എത്രമാത്രം ഉപകാരപ്പെട്ടുവോ, അതേ ഫലമായിരിക്കും ഹര്‍ദിക്കില്‍ നിന്ന് ഈ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ലഭിക്കുക എന്നാണ് മഗ്രാത്ത് പറയുന്നത്. ലോകകപ്പില്‍ യുവിയെ പോലൊരു താരത്തെ ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മഗ്രാത്തിന്റെ പ്രതികരണം. 

ലോകകപ്പില്‍ മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കുന്ന ടീമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ദിനേശ് കാര്‍ത്തിക്കും മികച്ച ഫിനിഷറാണ്. ഇംഗ്ലീഷ് സാഹചര്യങ്ങളെ ബൂമ്ര ഉള്‍പ്പെടെയുള്ള കളിക്കാര്‍ എങ്ങനെ ഉപയോഗിക്കും എന്നാണ് കണ്ടറിയേണ്ടത്. ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റുകളില്‍ മികച്ച കളി പുറത്തെടുത്ത ചരിത്രം അവര്‍ക്കുണ്ട്.

ധോനിക്കുള്ള പരിചയ സമ്പത്തും, കളിയെ ധോനി സമീപിക്കുന്ന വിധവും ഇന്ത്യയ്ക്ക് പ്രയോജനപ്പെടും. ഓസീസ് പര്യടനത്തില്‍ ധോനി കളി ഫിനിഷ് ചെയ്ത് വിധവും നോക്കണം. ക്വാളിറ്റി താരങ്ങള്‍ ഇന്ത്യയ്ക്ക് വേറേയുമുണ്ട്. സ്ഥിരത എന്നതാണ് അവിടെ വിഷയമാവുന്നത് എന്ന്ും മഗ്രാത്ത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com