ഇന്ത്യയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമങ്ങള്‍, നെറ്റ്‌സ് ബൗളര്‍മാരെ അയച്ചതില്‍ പ്രതിഷേധം

ചഹര്‍, ആവേശ് എന്നിവര്‍ ഉടനെ ടീം വിടും എന്നത് കൊണ്ടാണ് നെറ്റ്‌സ് ബൗളര്‍മാരെ വാര്‍ത്താ സമ്മേളനത്തിന് അയക്കാന്‍ തീരുമാനിച്ചതെന്നാണ് ഇന്ത്യയുടെ വിശദീകരണം
ഇന്ത്യയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമങ്ങള്‍, നെറ്റ്‌സ് ബൗളര്‍മാരെ അയച്ചതില്‍ പ്രതിഷേധം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമങ്ങള്‍. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്‍പായി തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനത്തിനായി നെറ്റ്‌സ് ബൗളര്‍മാരായ ഖലീല്‍ അഹ്മദിനേയും, ദീപക് ചഹറിനേയും ആവേശ് ഖാനേയും അയക്കാനുള്ള ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ തീരുമാനമാണ് മാധ്യമങ്ങളെ പ്രകോപിപ്പിച്ചത്. 

ചഹര്‍, ആവേശ് എന്നിവര്‍ ഉടനെ ടീം വിടും എന്നത് കൊണ്ടാണ് നെറ്റ്‌സ് ബൗളര്‍മാരെ വാര്‍ത്താ സമ്മേളനത്തിന് അയക്കാന്‍ തീരുമാനിച്ചതെന്നാണ് ഇന്ത്യയുടെ വിശദീകരണം. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ ഭാഗമല്ലാത്ത കളിക്കാരെ പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിച്ചത്. 

 രവി ശാസ്ത്രിക്കൊപ്പം ടീമിലെ മറ്റൊരു പ്രധാന താരം തിങ്കളാഴ്ച പ്രസ് കോണ്‍ഫറന്‍സിന് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്തുകൊണ്ട് ഇന്ത്യന്‍ ടീം അംഗങ്ങളില്‍ നിന്നൊരാള്‍, അല്ലെങ്കില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫിലെ ആരെങ്കിലും പ്രസ് കോണ്‍ഫറന്‍സിന് എത്തിയില്ല എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, ഇന്ത്യ ലോകകപ്പ് ക്യാംപെയ്ന്‍ ആരംഭിച്ചിട്ടില്ലെന്ന മറുപടിയാണ്  മീഡിയ മാനേജറുടെ ഭാഗത്ത് നിന്നും ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന്റെ തലേ ദിവസം കോഹ് ലി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തും. 2015 ലോകകപ്പിന്റെ സമയത്ത് ഇന്ത്യന്‍ ടീമും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. അന്ന് ധോനിയായിരുന്നു ഇന്ത്യയ്ക്കായി എല്ലാ പ്രസ് കോണ്‍ഫറന്‍സുകളും അഭിമുഖീകരിച്ചത്. ഓരോ കളിയിലും മികച്ച പ്രകടനം നടത്തുന്ന് താരം ബിസിസിഐ ടിവിയിലും സംസാരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com