മുഖം രക്ഷിക്കാന്‍ ശ്രീലങ്കയും, കരുത്ത് കാട്ടാന്‍ അഫ്ഗാനിസ്ഥാനും ഇന്നിറങ്ങുന്നു

മുഖം രക്ഷിക്കാന്‍ ശ്രീലങ്കയും, കരുത്ത് കാട്ടാന്‍ അഫ്ഗാനിസ്ഥാനും ഇന്നിറങ്ങുന്നു

ആദ്യ മത്സരം തോറ്റാണ്‌ അഫ്ഗാന്‍ വരുന്നതെങ്കിലും ലങ്കയേക്കാള്‍ ആത്മവിശ്വാസത്തിലും, പോരാട്ടവീര്യത്തിലും മുന്‍പിലെത്താന്‍ അവര്‍ക്ക് കഴിയുന്നു

ലോകകപ്പില്‍ ജയം പിടിക്കാനുറച്ച് അഫ്ഗാനിസ്ഥാന്‍ ഇന്ന് ശ്രീലങ്കയെ നേരിടും. ആദ്യ മത്സരത്തില്‍ തോല്‍വി നേരിട്ടാണ് ഇരുവരും എത്തുന്നത്. എന്നാല്‍, ജയം, തോല്‍വി എന്നത് മാറ്റിവെച്ച്, കളിക്കളത്തില്‍ അഫ്ഗാന്‍ താരങ്ങള്‍ പുറത്തെടുക്കുന്ന മികച്ച പ്രകടനം വിലയിരുത്തണം എന്നാണ് ക്രിക്കറ്റ് ലോകത്തോടെ അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നയിബ് ആവശ്യപ്പെടുന്നത്. 

ശ്രീലങ്കയ്ക്കാണെങ്കില്‍ മുഖം രക്ഷിക്കാന്‍ അഫ്ഗാനിസ്ഥാനെതിരായ ജയം അനിവാര്യമാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ തങ്ങളുടെ ആദ്യ മത്സരം തോറ്റാണ്‌
അഫ്ഗാന്‍ വരുന്നതെങ്കിലും ലങ്കയേക്കാള്‍ ആത്മവിശ്വാസത്തിലും, പോരാട്ടവീര്യത്തിലും മുന്‍പിലെത്താന്‍ അവര്‍ക്ക് കഴിയുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ റഹ്മത് ഷായും, സദ്രാനും, അവസാന ഓവറില്‍ റാഷിദ് ഖാനും മികവ് കാട്ടിയപ്പോള്‍ ഹമിദ് ഹസന്‍ പന്തുകൊണ്ട് തകര്‍പ്പന്‍ കളി പുറത്തെടുത്തു. 

ആദ്യ മത്സരത്തില്‍ അഫ്ഗാന്‍ താരങ്ങള്‍ പൊരുതി നിന്നപ്പോള്‍, ലങ്ക തകര്‍ന്നടിയുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരെ നായകന്‍ കരുണരത്‌നെ മാത്രമാണ് പിടിച്ചു നിന്നത്. കരുണരത്‌നയും, കുസാല്‍ പെരേരയും ഒഴികെ മറ്റ് ബാറ്റ്‌സ്മാന്മാരാരും രണ്ടക്കം കടന്നില്ല. അഫ്ഗാനിസ്ഥാനാവട്ടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ്് എന്ന് നിന്നിടത്ത് നിന്നും പൊരുതി കയറുതയും ചെയ്തു. 

പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തിയാവും ലങ്ക ഇറങ്ങുക. അഫ്ഗാന്‍ മധ്യനിരയെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താനാവും ലസിത് മലിംഗ നേതൃത്വം നല്‍കുന്ന ലങ്കന്‍ പേസ് നിര ശ്രമിക്കുക. ഓസ്‌ട്രേലിയ ലോക ചാമ്പ്യന്‍ ടീമാണ്. എന്നിട്ടും അവര്‍ക്കെതിരെ ഞങ്ങള്‍ പിടിച്ചു നിന്നു. 

വിക്കറ്റ് കയ്യില്‍ ഇല്ലാതിരുന്നിട്ടും ഞങ്ങള്‍ 200 പിന്നിട്ടു. അപ്പോള്‍ വിക്കറ്റ് കയ്യിലുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് 300 പിന്നിടാമെന്നും അഫ്ഗാന്‍ നായകന്‍ പറയുന്നു. സ്‌കോര്‍ ബോര്‍ഡ് 300 കടത്തുന്നതിന് തങ്ങള്‍ പ്രാപ്തമാണെന്ന് അഫ്ഗാന്‍ നായകന്‍ പറയുമ്പോള്‍ ബാറ്റിങ് കരുത്ത് കാട്ടുകയാവും അഫ്ഗാന്റെ ലക്ഷ്യമെന്നും വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com