ശ്രീലങ്ക വീണ്ടും തകരുന്നു, നന്നായി തുടങ്ങിയ ലങ്കയെ കറക്കി വീഴ്ത്തി നബി; ഉറച്ച് നിന്ന് കുസാല്‍ പെരേര

ഒരു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എന്ന് നിന്നിടത്ത് നിന്നും ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എന്ന നിലയിലേക്ക് വീണ് ശ്രീലങ്ക
ശ്രീലങ്ക വീണ്ടും തകരുന്നു, നന്നായി തുടങ്ങിയ ലങ്കയെ കറക്കി വീഴ്ത്തി നബി; ഉറച്ച് നിന്ന് കുസാല്‍ പെരേര

ഒരു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എന്ന് നിന്നിടത്ത് നിന്നും ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എന്ന നിലയിലേക്ക് വീണ് ശ്രീലങ്ക. അഫ്ഗാനിസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ടിറങ്ങിയ ലങ്ക മികച്ച നിലയില്‍ ബാറ്റേന്തിയാണ് തുടങ്ങിയത് എങ്കിലും നാല് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് നബി കളി അഫ്ഗാനിസ്ഥാന്റെ വരുതിയിലാക്കി. 27 ഓവര്‍ കളി പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക. 

67 പന്തില്‍ നിന്ന് 75 റണ്‍സോടെ കുസാല്‍ പെരേര ഒരറ്റത്ത് ഉറച്ച് നില്‍ക്കുന്നുണ്ടെങ്കിലും മറ്റ് ലങ്കന്‍ മധ്യനിര തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും പരാജയപ്പെട്ടു. കുസാല്‍ മെന്‍ഡിസ് 2 റണ്‍സിനും, എയ്ഞ്ചലോ മാത്യൂസും, ധനഞ്ജയ സില്‍വയും റണ്‍ എടുക്കാതേയും പുറത്തായി. 2 റണ്‍സ് എടുത്ത് നില്‍ക്കെ തിസാര പെരേര റണ്‍ഔട്ടാവുകയും ചെയ്തു. 

91 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ലങ്കയ്ക്ക് മികച്ച തുടക്കം നല്‍കിയത്. കുസാല്‍ പെരേരയും, ദിമുത് കരുണരത്‌നയും മികച്ച നിലയില്‍ ബാറ്റ് വീശി. കരുണരത്‌നയെ മുഹമ്മദ് നബി പുറത്താക്കിയതിന് പിന്നാലെ ലഹിരു തിരിമന്നയെ കൂട്ടുപിടിച്ച് കുസാല്‍ പെരേര റണ്‍സ് കണ്ടെത്തി. 15ാം ഓവറില്‍ ലങ്കന്‍ സ്‌കോര്‍ 100 കടക്കുകയും ചെയ്തു. എന്നാല്‍ 25 റണ്‍സ് എടുത്ത് നില്‍ക്കെ തിരിമന്നെ മടങ്ങിയതിന് പിന്നാലെ ലങ്കയുടെ നാല് വിക്കറ്റുകള്‍ തുടരെ വീണു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com