സൗത്ത് ആഫ്രിക്കയെ ആക്രമിക്കാനുള്ള ഇന്ത്യയുടെ പദ്ധതി ഇങ്ങനെ, നേരിടാന്‍ അവര്‍ വിയര്‍ക്കും

രവീന്ദ്ര ജഡേജ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. സന്നാഹ മത്സരത്തില്‍ ജഡേജ മികവ് കാട്ടിയിരുന്നു
സൗത്ത് ആഫ്രിക്കയെ ആക്രമിക്കാനുള്ള ഇന്ത്യയുടെ പദ്ധതി ഇങ്ങനെ, നേരിടാന്‍ അവര്‍ വിയര്‍ക്കും

ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ ലക്ഷ്യം വയ്ക്കുന്നത് പേസ് നിരയെ മുന്നില്‍ നിര്‍ത്തിയുള്ള ആക്രമണം. രണ്ട് മത്സരങ്ങള്‍ തോറ്റ് വരുന്ന സൗത്ത് ആഫ്രിക്കയെ, ബൂമ്ര, ഭുവി, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ ഒരുമിച്ചിറക്കിയാവും ഇന്ത്യ നേരിടുക എന്നാണ് സൂചന. 

ഇവര്‍ക്കൊപ്പം ചഹലും, കുല്‍ദീപും ഇറങ്ങുമെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പിച്ചിനെ മുന്‍നിര്‍ത്തി പേസര്‍മാര്‍ക്ക് തന്നെയാവും ഇന്ത്യ പ്രാധാന്യം നല്‍കുക. ബൗളിങ്ങായിരിക്കും ഇന്ത്യയുടെ പ്രധാന ശക്തി കേന്ദ്രം എന്ന് ഇന്ത്യന്‍ മുന്‍ ബാറ്റ്‌സ്മാന്‍ സഞ്ജയ് മഞ്ജരേക്കറും മത്സരത്തിന് മുന്‍പ് വിലയിരുത്തി കഴിഞ്ഞു. 

മൂന്ന് പേസര്‍മാരേയും രണ്ട് സ്പിന്നര്‍മാരേയും ഇറക്കുമ്പോള്‍ രവീന്ദ്ര ജഡേജ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. സന്നാഹ മത്സരത്തില്‍ ജഡേജ മികവ് കാട്ടിയിരുന്നു. സൗത്ത് ആഫ്രിക്കയ്ക്കാണെങ്കില്‍ ഹാഷിം അംലയുടെ തിരിച്ചു വരവ് അവര്‍ക്ക് ശക്തി പകരുന്നുണ്ട്. എന്നാല്‍ ഡെയില്‍ സ്റ്റെയിന്‍ ഇന്ത്യയ്‌ക്കെതിരേയും കളിക്കുമോ എന്ന് ഉറപ്പിച്ചിട്ടില്ല. മാത്രമല്ല, എന്‍ഗിഡിയുടെ പരിക്കും അവര്‍ക്ക് തിരിച്ചടിയായി. 

കോഹ് ലിയെ പക്വതയില്ലാത്ത താരം എന്ന് വിശേഷിപ്പിച്ചതിന് ശേഷം കോഹ് ലിയും റബാഡയും നേര്‍ക്ക് നേര്‍ വരുന്ന മത്സരമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. പ്രകോപനങ്ങളോട് എന്നും ബാറ്റുകൊണ്ട് മറുപടി നല്‍കുന്ന കോഹ് ലി സൗത്ത് ആഫ്രിക്കയ്‌ക്കെതിരേയും അത് തുടര്‍ന്നാല്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വിയോടെ അവരുടെ ലോകകപ്പ് പ്രതീക്ഷകള്‍ മങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com