സൗത്ത് ആഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും, സതാംപ്ടണില്‍ റണ്‍ ഒഴുകാനുള്ള സാഹചര്യങ്ങള്‍, പിടിച്ചുകെട്ടാന്‍ ഇന്ത്യ

കഴിഞ്ഞ മാസം ഇംഗ്ലണ്ടും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ 734 റണ്‍സാണ് സതാംപ്ടണില്‍ പിറന്നത്
സൗത്ത് ആഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും, സതാംപ്ടണില്‍ റണ്‍ ഒഴുകാനുള്ള സാഹചര്യങ്ങള്‍, പിടിച്ചുകെട്ടാന്‍ ഇന്ത്യ

ഇന്ത്യയ്‌ക്കെതിരെ ടോസ് ജയിച്ച സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മാസം ഇംഗ്ലണ്ടും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ 734 റണ്‍സാണ് സതാംപ്ടണില്‍ പിറന്നത്. മൂടിക്കെട്ടിയ അന്തരീക്ഷമല്ല സതാംപ്ടണില്‍ ഇന്ന് എന്നത് ബാറ്റ്‌സ്മാന്മാര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നു.

എന്നാല്‍ കളി പുരോഗമിക്കും തോറും സ്പിന്നര്‍മാര്‍ക്ക് സതാംപ്ടണിലെ പിച്ചില്‍ നിന്നും മുന്‍തൂക്കം ലഭിക്കും. മുഹമ്മദ് ഷമിയെ മാറ്റി നിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ബൂമ്രയ്‌ക്കൊപ്പം പ്രധാന പേസറായി ഭുവി മാത്രം. ചഹലും, കുല്‍ദീപും പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ ജഡേജയ്ക്ക് പ്ലേയിങ് ഇലവനിലേക്ക് എത്താനായില്ല. കേദാര്‍ ജാദവ് പരിക്കില്‍ നിന്നും മുക്തമായി ടീമിലേക്കെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്നു. വിജയ് ശങ്കറിന് പകരം കെ.എല്‍.രാഹുല്‍ തന്നെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ നാലാം സ്ഥാനത്ത് ഇറങ്ങുന്നത്.

ഹാഷിം അംല സൗത്ത് ആഫ്രിക്കന്‍ പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തി. ടൂര്‍ണമെന്റില്‍ ആദ്യമായി സൗത്ത് ആഫ്രിക്ക രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുകയും ചെയ്യുന്നു. താഹിറിനൊപ്പം തബ്രായ് ഷംസിയും പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com