എളുപ്പത്തില്‍ തകരുന്നതാണ് ഇന്ത്യന്‍ ടീം, സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ എങ്ങനെയോ കടന്നുകൂടി; എങ്കിലും ഓസീസിന് വെല്ലുവിളിയെന്ന് അലന്‍ ബോര്‍ഡര്‍

സൗത്ത് ആഫ്രിക്ക നന്നായി കളിച്ചെങ്കിലും വേണ്ടത്ര റണ്‍സ് അവര്‍ സ്‌കോര്‍ ചെയ്തില്ല. രോഹിത് ശര്‍മ അവിടെ ഇന്ത്യയ്ക്ക് വേണ്ടി എല്ലാം ചെയ്യുകയും ചെയ്തു
എളുപ്പത്തില്‍ തകരുന്നതാണ് ഇന്ത്യന്‍ ടീം, സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ എങ്ങനെയോ കടന്നുകൂടി; എങ്കിലും ഓസീസിന് വെല്ലുവിളിയെന്ന് അലന്‍ ബോര്‍ഡര്‍

ഏത് നിമിഷവും തകര്‍ച്ചയിലേക്ക് വീഴാന്‍ സാധ്യതയുള്ളതാണ് ഇന്ത്യന്‍ ലോകകപ്പ് സംഘമെന്ന് ഓസീസ് ഇതിഹാസ താരം അലന്‍ ബോര്‍ഡര്‍. തകരാന്‍ ഏറെ സാധ്യതയുള്ളതാണ് ഇന്ത്യന്‍ ടീമെങ്കിലും ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ വലിയ പ്രതിബന്ധമാണ് ഇന്ത്യ ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയെ വീഴ്ത്തുന്ന ചില ഘടകങ്ങളുണ്ട്. എന്നാല്‍, രോഹിത്, കോഹ് ലി, ബൂമ്ര എന്നിങ്ങനെ ലോകോത്തര താരങ്ങളും അവര്‍ക്കുണ്ട്. ഇന്ത്യയെ നേരിടുക എന്നത് ഓസ്‌ട്രേലിയയ്ക്ക് ബുദ്ധിമുട്ടാണ്. പക്ഷേ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ആധികാരികമായ ജയമല്ല ഇന്ത്യ നേടിയത് എന്ന് ബോര്‍ഡര്‍ പറയുന്നു. സൗത്ത് ആഫ്രിക്ക നന്നായി കളിച്ചെങ്കിലും വേണ്ടത്ര റണ്‍സ് അവര്‍ സ്‌കോര്‍ ചെയ്തില്ല. രോഹിത് ശര്‍മ അവിടെ ഇന്ത്യയ്ക്ക് വേണ്ടി എല്ലാം ചെയ്യുകയും ചെയ്തുവെന്ന് ബോര്‍ഡര്‍ പറയുന്നു.

ഇന്ത്യയെ പോലെ കുറച്ച് ഭേദപ്പെട്ട ടീമുകളെ നേരിടുന്നത് വഴി എന്താണ് ടീമിന്റെ ശക്തി എന്നെല്ലാം ഓസീസിന് അറിയാനാവും, ടൂര്‍ണമെന്റില്‍ ഓസീസിന്റെ സ്ഥാനം എവിടെയെന്ന് വ്യക്തമാവുമെന്നും ബോര്‍ഡര്‍ പറയുന്നു. ഏത് ടീമിനേയും തോല്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് ലോകകപ്പിലെ ഓരോ ടീമും തെളിയിക്കുന്നത്. ഈ സമയം, മുന്‍പില്‍ നില്‍ക്കുന്ന ടീം ഏതെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ബോര്‍ഡറിന്റെ നിലപാട്. 

നന്നായി കളിക്കുമെന്ന് നമ്മള്‍ കരുതുന്ന ചില ടീമുകളുണ്ട്, ചില സര്‍പ്രൈസ് പാക്കേജുകളും ഈ ലോകകപ്പിലുണ്ട്. നിശ്ചയമായും നമ്മള്‍ ശ്രദ്ധ കൊടുക്കേണ്ട ടീമുകളില്‍ ഒന്നാണ് വിന്‍ഡിസ്. അപകടകാരികളാണ് അവര്‍. എന്നാല്‍ ഓസ്‌ട്രേലിയ നന്നായി മുന്നേറുന്നുണ്ടെന്നും, ഓസീസിന്റെ തുടക്കത്തില്‍ സന്തോഷവാനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com