ഞങ്ങളുടെ പാഡില്‍ പന്ത് കൊണ്ടപ്പോഴെല്ലാം അമ്പയര്‍മാര്‍ വിരലുയര്‍ത്തി, എല്ലാം ഓസീസിന് അനുകൂലം; തുറന്നടിച്ച് ബ്രാത്വെയ്റ്റ് 

അമ്പയര്‍മാരുടെ പ്രവര്‍ത്തി അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. ഇത് തുറന്നു പറയുന്നത് കൊണ്ട് എനിക്ക് പിഴ വിധിക്കുമോ എന്നറിയില്ല
ഞങ്ങളുടെ പാഡില്‍ പന്ത് കൊണ്ടപ്പോഴെല്ലാം അമ്പയര്‍മാര്‍ വിരലുയര്‍ത്തി, എല്ലാം ഓസീസിന് അനുകൂലം; തുറന്നടിച്ച് ബ്രാത്വെയ്റ്റ് 

മോശം അമ്പയറിങ് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ വിന്‍ഡിസിന് വലിയ ആഘാതം തീര്‍ത്തുവെന്ന് വിന്‍ഡിസ് താരം കാര്‍ലോസ് ബ്രാത്വെയ്റ്റ്. മാച്ച് ഓഫിഷ്യലുകളുടെ പ്രകടനം ദാരുണമായിരുന്നുവെന്ന വിമര്‍ശനം ഉന്നയിച്ച് വിന്‍ഡിസ് മുന്‍ താരം മൈക്കല്‍ ഹോള്‍ഡിങ്ങും കമന്ററിക്കിടെ രംഗത്തെത്തി. ഫ്രീഹിറ്റ് ആണെന്ന് തിരിച്ചറിയാതെ ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റും, ജാസന്‍ ഹോള്‍ഡറുടെ വിക്കറ്റ് അനുവദിക്കുന്നതിലെ പിഴവുമാണ് അമ്പയര്‍മാര്‍ക്കെതിരെ ക്രിക്കറ്റ് ലോകത്തിന്റെ രോഷമുയര്‍ത്തുന്നത്. 

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ നോബോള്‍ ശ്രദ്ധിക്കാതിരുന്ന അമ്പയര്‍, തൊട്ടടുത്ത പന്തില്‍ 21 റണ്‍സില്‍ നില്‍ക്കെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ ഗെയ്‌ലിന്റെ വിക്കറ്റ് ഓസീസിന് അനുവദിച്ചു. നോബോള്‍ വിധിച്ചിരുന്നു എങ്കില്‍ അടുത്ത പന്ത് ഫ്രീഹിറ്റ് ആവുകയും ഗെയ്‌ലിന്റെ വിക്കറ്റ് വീണത് അനുവദിക്കുകയുമില്ലായിരുന്നു. 

അമ്പയര്‍മാരുടെ പ്രവര്‍ത്തി അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. ഇത് തുറന്നു പറയുന്നത് കൊണ്ട് എനിക്ക് പിഴ വിധിക്കുമോ എന്നറിയില്ല. ബൗള്‍ ചെയ്യുന്ന സമയത്ത് പോലും അമ്പയര്‍മാരുടെ ഭാഗത്ത് നിന്നും നെഗറ്റീവ് തീരുമാനങ്ങളാണ് വന്നത്. തലപ്പൊക്കത്തിന് അടുത്ത് വരുന്ന ഡെലിവറികള്‍ക്ക് പോലും വൈഡ് അനുവദിച്ചിരുന്നുവെന്ന് ബ്രാത്വെയ്റ്റ് പറയുന്നു. 280 റണ്‍സ് ചെയ്‌സ് ചെയ്യുമ്പോള്‍, 180 റണ്‍സ് വരെ പോലും  ഒറ്റയ്ക്ക് നേടാന്‍ സാധിക്കുന്ന താരമാണ് ഗെയില്‍. ഗെയ്‌ലിന്റെ പുറത്താവലിലൂടെ ഞങ്ങള്‍ക്ക് ആഗ്രഹിച്ച തുടക്കം ലഭിച്ചില്ല. 

രണ്ട് വട്ടമാണ് ഗെയ്‌ലിനെ അമ്പയര്‍ ഗഫനേയ് ഔട്ട് വിധിച്ചത്. അമ്പയര്‍ പള്ളിയാഗുര്‍ഗെയാവട്ടെ ജാസന്‍ ഹോള്‍ഡര്‍ ഔട്ട് എന്ന് വിധിച്ച് രണ്ട് വട്ടം വിരലുയര്‍ത്തി. എത്ര വട്ടം ഞങ്ങളുടെ പാഡില്‍ പന്ത് കൊള്ളുന്നുവോ അപ്പോഴെല്ലാം അമ്പയര്‍ വിരലുയര്‍ത്തി. എന്നാല്‍, ഞങ്ങള്‍ ബൗള്‍ ചെയ്യുന്ന സമയം അവരുടെ പാഡിലേക്ക് പന്തെറിഞ്ഞപ്പോഴൊന്നും അമ്പയറുടെ കൈ ഔട്ട് വിധിക്കാന്‍ ഉയര്‍ന്നില്ലെന്നും ബ്രാത്വെയ്റ്റ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com