ഇംഗ്ലണ്ടിനെതിരെ ടോസ് ഭാഗ്യം ബംഗ്ലാദേശിന്; ആതിഥേയരെ ബാറ്റിങ്ങിനയച്ചു

കാര്‍ഡിഫിലെ സോഫിയാ ഗാര്‍ഡന്‍ ബംഗ്ലാദേശിന്റെ ഭാഗ്യ മൈതാനമാണ്. ഇവിടെ കളിച്ച രണ്ട് മത്സരങ്ങളിലും ബംഗ്ലാദേശ് അട്ടിമറി ജയം നേടിയിരുന്നു
ഇംഗ്ലണ്ടിനെതിരെ ടോസ് ഭാഗ്യം ബംഗ്ലാദേശിന്; ആതിഥേയരെ ബാറ്റിങ്ങിനയച്ചു

ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ്ങ് തെരഞ്ഞെടുത്തു. കാര്‍ഡിഫില്‍ ഇന്നലെ വലിയ തോതില്‍ മഴ ലഭിച്ചിരുന്നു. ഈര്‍പ്പം നിറഞ്ഞ കാര്‍ഡിഫിലെ പിച്ചില്‍ നിന്നും ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ അനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല, കാര്‍ഡിഫിലെ സോഫിയാ ഗാര്‍ഡന്‍ ബംഗ്ലാദേശിന്റെ ഭാഗ്യ മൈതാനമാണ്. ഇവിടെ കളിച്ച രണ്ട് മത്സരങ്ങളിലും ബംഗ്ലാദേശ് അട്ടിമറി ജയം നേടിയിരുന്നു.

ന്യൂസിലാന്‍ഡിനെതിരെ ഇറങ്ങിയ അതേ ടീമുമായിട്ടാണ് ഇംഗ്ലണ്ടിനെ നേരിടാനും ബംഗ്ലാ കടുവകള്‍ വരുന്നത്. മൊയിന്‍ അലിയെ മാറ്റി പകരം പ്ലംങ്കറ്റിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നാണ് ഇംഗ്ലണ്ട് ജയം പിടിക്കാന്‍ ഇറങ്ങുന്നത്‌. 

പാകിസ്ഥാനെതിരായ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും മോചനം തേടി ജയം പിടിക്കാന്‍ ഇറങ്ങുന്ന ഇംഗ്ലണ്ടിന് ഇവിടെ വെല്ലുവിളി തീര്‍ക്കാന്‍ ബംഗ്ലാദേശിന് സാധിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011, 2015 ലോകകപ്പുകളില്‍ വലിയ ആഘാതമാണ് ഇംഗ്ലണ്ടിന് മേല്‍ ബംഗ്ലാദേശ് തീര്‍ത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com