അടിത്തറ ഭദ്രമാക്കി ഓപ്പണര്‍മാര്‍; അര്‍ധശതകം പിന്നിട്ടതിന് പിന്നാലെ രോഹിത്‌ മടങ്ങി

ധവാനാണ് റണ്‍സ് കണ്ടെത്തുന്നതില്‍ വേഗം കാട്ടിയത്. ആദ്യം അര്‍ധ ശതകം പിന്നിട്ടതും ധവാന്‍ തന്നെ
അടിത്തറ ഭദ്രമാക്കി ഓപ്പണര്‍മാര്‍; അര്‍ധശതകം പിന്നിട്ടതിന് പിന്നാലെ രോഹിത്‌ മടങ്ങി

ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നിലയുറപ്പിച്ച് കളിച്ച് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍. വിക്കറ്റ് കളയാതെ ഓപ്പണര്‍മാര്‍ സൂക്ഷിച്ച് കളിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 19 ഓവറില്‍ നൂറ് പിന്നിട്ടു. രണ്ട് ഓപ്പണര്‍മാരും അര്‍ധശതകം പിന്നിടുകയും ചെയ്തു. 

എന്നാല്‍ 22ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ രോഹിത്തിന്റെ വിക്കറ്റ് വീണു. കോള്‍ട്ടര്‍ നൈലില്‍ നിന്ന് വന്ന ലെങ്ത് ബോളില്‍ രോഹിത്തിന് പിഴയ്ക്കുകയായിരുന്നു. 57 റണ്‍സ് എടുത്താണ് രോഹിത് മടങ്ങിയത്. 23 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യയിപ്പോള്‍. ഓപ്പണര്‍മാരില്‍ ധവാനാണ് റണ്‍സ് കണ്ടെത്തുന്നതില്‍ വേഗം കാട്ടിയത്. ആദ്യം അര്‍ധ ശതകം പിന്നിട്ടതും ധവാന്‍ തന്നെ. 53 പന്തില്‍ നിന്നും ഏഴ് ഫോറിന്റെ അകമ്പടിയോടെ ധവാന്‍ 50 പിന്നിട്ടത്.

കഴിഞ്ഞ മത്സരത്തിലെ ഇന്ത്യയുടെ സെഞ്ചുറി വീരന്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയയ്‌ക്കെതിരെ പതിയെയാണ് തുടങ്ങുന്നത്. 17ാം ഓവറില്‍ കോള്‍ട്ടര്‍ നൈലിനെ ബാക്ക്വേര്‍ഡ് സ്‌കൈ്വയര്‍ ലെഗിലൂടെ പറത്തി സിക്‌സ് നേടിയത് മാറ്റി നിര്‍ത്തിയാല്‍ കൂറ്റനടികള്‍ക്ക് മുതിരാതെയായിരുന്നു രോഹിത്തിന്റെ തുടക്കത്തിലെ ബാറ്റിങ്. ഈ സമയം ധവാന്‍ സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കൂട്ടാനും ശ്രമിക്കുന്നു. 

എന്നാല്‍, 20ാം ഓവറിലെ ആദ്യ പന്ത് തന്നെ സ്റ്റാര്‍ക്കിനെതിരെ കവര്‍ പോയിന്റിലേക്ക് ബൗണ്ടറിയടിച്ച് അര്‍ധ ശതകത്തിലേക്ക് രോഹിത് സ്‌റ്റൈലായി എത്തി. 65 പന്തില്‍ നിന്നും മൂന്ന് ഫോറിന്റേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെയായിരുന്നു രോഹിത്തിന്റെ അര്‍ധ ശതകം. 

ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പാകത്തിലാണ് ഓവലിലെ പിച്ച്. രണ്ടാം ഇന്നിങ്‌സില്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ പാകത്തില്‍ ബൗണ്‍സും ടേണും പിച്ചില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com