അഫ്​ഗാനിസ്ഥാനെ കുറഞ്ഞ സ്കോറിൽ ചുരുട്ടികെട്ടി; ന്യൂസിലൻഡിന് ഏഴുവിക്കറ്റ് ജയം 

173 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 32.1 ഓവറില്‍ ലക്ഷ്യം കണ്ടു
അഫ്​ഗാനിസ്ഥാനെ കുറഞ്ഞ സ്കോറിൽ ചുരുട്ടികെട്ടി; ന്യൂസിലൻഡിന് ഏഴുവിക്കറ്റ് ജയം 

ടൗണ്‍ടണ്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് ജയം. അഫ്ഗാനിസ്ഥാന്റെ കുറഞ്ഞ സ്‌കോര്‍ ന്യൂസിലന്‍ഡ് അനായാസം മറികടന്നു. 173 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 32.1 ഓവറില്‍ ലക്ഷ്യം കണ്ടു.ന്യൂസിലന്‍ഡിന് ഏഴുവിക്കറ്റ് ജയം.

ഓപ്പണര്‍ ഗുപ്റ്റലിനെ തുടക്കത്തിലെ ഗ്യാലറിയിലേക്ക് മടക്കി അയച്ച് അഫ്ഗാനിസ്ഥാന്‍ ഞെട്ടിച്ചെങ്കിലും ക്യാപ്റ്റന്‍ കെയ്ൻ വില്യംസണിന്റെയും ടെയ്‌ലറിന്റെയും ബാറ്റിങ്ങിന്റെ മികവില്‍ ന്യൂസിലന്‍ഡ് അനായാസം വിജയിച്ചുകയറുകയായിരുന്നു.  പുറത്താകാതെ 78 റണ്‍സുമായി വില്യംസണ്‍ ജയത്തില്‍ പങ്കാളിയായി. ടെയ്‌ലര്‍ 48 റണ്‍സ് നേടി.

നേരത്തെ ജെ​യിം​സ് നീ​ഷ​മി​ന്‍റെ​യും ലോ​ക്കി ഫെ​ർ​ഗൂ​സ​ണി​ന്‍റെ​യും ബൗ​ളിം​ഗ് മികവിൽ അഫ്​ഗാനിസ്ഥാൻ ബാറ്റിങ് നിര തകരുകയായിരുന്നു.
 ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ അ​ഫ്ഗാ​നി​സ്ഥാ​ന് ഓ​പ്പ​ണ​റു​മാ​ർ ന​ൽ​കി​യ മി​ക​ച്ച തു​ട​ക്കം മു​ത​ലാ​ക്കാ​നാ​യി​ല്ല. 66 റ​ൺ​സാ​ണ് ഹ​സ്ര​ത്തു​ള്ള സാ​സാ​യി-നൂ​ര്‍ അ​ലി സ​ദ്രാൻ കൂ​ട്ടു​ക്കെ​ട്ടി​ൽ പി​റ​ന്ന​ത്. 34 റ​ൺ​സെ​ടു​ത്ത ഹ​സ്ര​ത്തു​ള്ള​യെ ന​ഷിം പു​റ​ത്താ​ക്കി. പി​ന്നാ​ലെ നൂ​ര്‍ അ​ലി സ​ദ്രാ​നെ​ (31) ഫെ​ർ​ഗൂ​സ​ണും വീ​ഴ്ത്തി.

ഹ​സ്മ​ത്തു​ള്ള ഷ​ഹീ​ദി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് അ​ഫ്ഗാ​നെ 172റ​ൺ​സി​ൽ എ​ത്തി​ച്ച​ത്. 99 പ​ന്തി​ൽ ഒ​ൻ​പ​ത് ഫോ​റോ​ടെ 59 റ​ൺ​സാ​ണ് ഷ​ഹീ​ദി നേ​ടി​യ​ത്. അ​ഫ്താ​ഭ് അ​ലം 14 റ​ൺ​സും നേ​ടി. മ​റ്റാ​ർ​ക്കും അഫ്ഗാൻ നിരയിൽ ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. പ​ത്ത് ഓ​വ​റി​ൽ 31 റ​ൺ​സ് വ​ഴ​ങ്ങി ന​ഷിം അ​ഞ്ച് വി​ക്ക​റ്റാ​ണ് വീ​ഴ്ത്തി​യ​ത്. ഫെ​ർ​ഗൂ​സ​ൺ നാ​ല് വി​ക്ക​റ്റും വീ​ഴ്ത്തി. ഗ്രാ​ന്‍​ഡോം ഒ​രു വി​ക്ക​റ്റും നേ​ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com