ഓസീസിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, ഓവലില്‍ ഇരുവരും ഇറങ്ങുന്നത് മാറ്റമില്ലാതെ

ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് പിച്ചില്‍ നിന്നും ബാറ്റ്‌സ്മാന് അനുകൂല്യം ലഭിക്കുമ്പോള്‍, സെക്കന്‍ഡ് ഇന്നിങ്‌സില്‍ ടേണും, ബൗണ്‍സും ബൗളിങ് ടീമിനെ തുണയ്ക്കും
ഓസീസിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, ഓവലില്‍ ഇരുവരും ഇറങ്ങുന്നത് മാറ്റമില്ലാതെ

ലോകകപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഓവലിലേത് ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ച് ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുമെന്ന് വ്യക്തമായിരുന്നു. 

നേരത്തെ കളി നടന്നിരുന്നതിനാല്‍ ഈര്‍പ്പമില്ലാത്ത, ഡ്രൈയും ദൃഡവുമായ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ പന്ത് നന്നായി ബാറ്റിലേക്ക് വരുമെന്നാണ് കരുതുന്നതെന്നും കോഹ് ലി പറഞ്ഞു. രണ്ടാമത് ബാറ്റ് ചെയ്യുന്ന എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന  ബൗളിങ് ആക്രമണം പുറത്തെടുക്കാനാവും. കളി മുന്നോട്ടുപോകവെ സ്ലോ ആവുന്ന വിക്കറ്റാണ് ഓവലിലേത് എന്നും കോഹ് ലി പറഞ്ഞു. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇറങ്ങിയ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഓസീസിനെതിരേയും ഇറങ്ങുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് പിച്ചില്‍ നിന്നും ബാറ്റ്‌സ്മാന് അനുകൂല്യം ലഭിക്കുമ്പോള്‍, സെക്കന്‍ഡ് ഇന്നിങ്‌സില്‍ ടേണും, ബൗണ്‍സും ബൗളിങ് ടീമിനെ തുണയ്ക്കും. 

2017 ചാമ്പ്യന്‍സ് ട്രോഫി മുതല്‍ 8 ഏകദിനങ്ങളാണ് ഓവലില്‍ നടന്നത്. അതില്‍ ചെയ്‌സ് ചെയ്ത ടീം എട്ടില്‍ അഞ്ച് മത്സരങ്ങളില്‍ ജയം പിടിച്ചിരുന്നു. 311, 330, 338 എന്നീ സ്‌കോറുകളും ചെയ്‌സ് ചെയ്ത് പിടിച്ചവയില്‍ ഉള്‍പ്പെടുന്നു. 321, 356 എന്നീ സ്‌കോറുകളും ഓവലില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമിന് ബാലികേറാമലയായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com