ഡേവിഡ് വാര്‍ണര്‍ ഇറങ്ങുന്നത് സെന്‍സര്‍ ഘടിപ്പിച്ച ബാറ്റുമായി, ലക്ഷ്യം ബൂമ്രയെ അതിജീവിക്കല്‍

ബാക്ക് ലിഫ്റ്റ് ആംഗിള്‍, മാക്‌സിമം സ്പീഡ് എന്നിവയെല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടാനുള്ള സെന്‍സറാണ് വാര്‍ണര്‍ ബാറ്റിനുള്ളില്‍ ഘടിപ്പിക്കുന്നത്.
ഡേവിഡ് വാര്‍ണര്‍ ഇറങ്ങുന്നത് സെന്‍സര്‍ ഘടിപ്പിച്ച ബാറ്റുമായി, ലക്ഷ്യം ബൂമ്രയെ അതിജീവിക്കല്‍

വെറുതെ കളിച്ച് പോവാനല്ല ഡേവിഡ് വാര്‍ണര്‍ ലോകകപ്പിനായി എത്തുന്നത്. കണക്കുകള്‍ കൃത്യമായി കൂട്ടി പിഴവുകളില്ലാതെ ഓരോ മത്സരത്തിനും എത്തുകയാണ് വാര്‍ണര്‍ ലക്ഷ്യം വയ്ക്കുന്നത്. അതിന് വാര്‍ണര്‍ തന്ത്രം ഒളിപ്പിക്കുന്നത് ബാറ്റിലാണ്. സെന്‍സര്‍ ഘടിപ്പിച്ച ബാറ്റുമായാണ് വാര്‍ണര്‍ ഇറങ്ങുന്നത്. 

ബാക്ക് ലിഫ്റ്റ് ആംഗിള്‍, മാക്‌സിമം സ്പീഡ് എന്നിവയെല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടാനുള്ള സെന്‍സറാണ് വാര്‍ണര്‍ ബാറ്റിനുള്ളില്‍ ഘടിപ്പിക്കുന്നത്. 2017ലാണ് ബാറ്റ് സെന്‍സര്‍ ഘടിപ്പിച്ച് കളിക്കാന്‍ ഐസിസി അനുവാദം നല്‍കുന്നത്. പക്ഷേ രണ്ട് വര്‍ഷത്തിന് അടയില്‍ വിരലിലെണ്ണാവുന്ന താരങ്ങള്‍ മാത്രമാണ് ഇത് പരീക്ഷിച്ചത്. 

ബാംഗ്ലൂര്‍ ആസ്ഥാനമായ സ്മാര്‍ട്ട് ക്രിക്കറ്റ് എന്ന കമ്പനി നല്‍കുന്ന ബാറ്റ് സെന്‍സ് എന്ന ചിപ് ഡിവൈസാണ് വാര്‍ണര്‍ തന്റെ ബാറ്റില്‍ ഉപയോഗിക്കുന്നത്. ജസ്പ്രിത് ബൂമ്രയെ പോലുള്ള കളിക്കാരെ നേരിടുമ്പോള്‍ ഇത് ഗുണം ചെയ്യും. ബാറ്റ് ഹാന്‍ഡിലിന്റെ ഏറ്റവും മുകളിലാണ് സെന്‍സര്‍ ചിപ്പ് ഘടിപ്പിക്കുന്നത്. ബാറ്റ്‌സ്മാന്‍ ബാറ്റ് ചെയ്യുന്ന സമയം മുതലുള്ള ഡാറ്റകള്‍ ക്ലൗഡ് സ്റ്റോറേജ് സംവിധാനം വഴി മൊബൈല്‍ ആപ്പില്‍ കാണാം. 

ബൂമ്രയ്‌ക്കെതിരെ എങ്ങനെയാണ് വാര്‍ണര്‍ ബാറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നതിന്റെ സൂചനകള്‍ വാര്‍ണറിന്റെ ബാറ്റ് സെന്‍സറില്‍ നിന്ന് ലഭിക്കുന്നു. ബൂമ്രയുടെ യോര്‍ക്കറിനെ നേരിടുന്നതിനുള്ള ബാറ്റ് ലിഫ്റ്റ് ചെയ്യുന്നതിലെ സ്പീഡ് മണിക്കൂറില്‍ 70-75 കിലോമീറ്ററാണ്. എന്നാല്‍ 85-90 സ്പീഡില്‍ ബാറ്റുയര്‍ത്താനാണ് വാര്‍ണര്‍ ലക്ഷ്യം വയ്ക്കുന്നത്. 

ബൂമ്രയെ പോലൊരു താരത്തെ നേരിടുമ്പോള്‍ ബാറ്റ്‌ലിഫ് ആംഗിള്‍ 120-125 ഡിഗ്രിയിലാണ്. സ്പിന്നര്‍മാരെ നേരിടുമ്പോള്‍ ബാക്ക്‌ലിഫ്റ്റ് ആംഗിള്‍ 175 ഡിഗ്രി വരെ പോവുന്നു. നിലവില്‍ ഇന്ത്യന്‍ താരങ്ങളിലാരും ബാറ്റ് സെന്‍സര്‍ ഉപയോഗിക്കുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com