ഡേവിഡ് വാര്‍ണറുടെ ഷോട്ട് തലയിലടിച്ച് ബോധരഹിതനായി ബൗളര്‍; പരിക്ക് ഗുരുതരമല്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഡേവിഡ് വാര്‍ണറുടെ ഷോട്ട് തലയിലടിച്ച് ബോധരഹിതനായി ബൗളര്‍; പരിക്ക് ഗുരുതരമല്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ആശുപത്രിയില്‍ കഴിയുന്ന ബൗളറുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ഡേവിഡ് വാര്‍ണറുടെ ഷോട്ടില്‍ പരിക്കേറ്റ് ബോധരഹിതനായ നെറ്റ്‌സിലെ ബൗളറുടെ ആരോഗ്യനിലയില്‍ പ്രശ്‌നമില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. നെറ്റ്‌സിലെ പരിശീലനത്തിന് ഇടയില്‍ വാര്‍ണറുടെ ഷോട്ടില്‍ പന്ത് തലയില്‍ കൊണ്ട് ബൗളര്‍ വീഴുകയായിരുന്നു. 

ബോധരഹിതനായി ബൗളര്‍ വീണത് ആശങ്ക തീര്‍ത്തിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കഴിയുന്ന ബൗളറുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ഗ്രൗണ്ടില്‍ വെച്ച് തന്നെ ഓസീസ് മെഡിക്കല്‍ സംഘം ബൗളറെ പരിശോധിച്ചിരുന്നു. ബോധം തെളിഞ്ഞതിന് ശേഷമാണ് താരത്തെ ഗ്രൗണ്ടില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

സംഭവം നടന്ന് 20 മിനിറ്റിന് ശേഷം ഓസ്‌ട്രേലിയ നെറ്റ്‌സിലെ പരിശീലനം പുനരാരംഭിക്കുകയും ചെയ്തു. സിടി സ്‌കാനില്‍ ബൗളര്‍ക്ക് തലയ്ക്ക് പരിക്കുകള്‍ ഇല്ലെന്ന് വ്യക്തമായി. സംഭവത്തിന് ശേഷം വാര്‍ണര്‍ നെറ്റ്‌സില്‍ പരിശീലനം തുടര്‍ന്നെങ്കിലും വാര്‍ണറെ അത് വല്ലാതെ ബാധിച്ചതായി നായകന്‍ ആരോണ്‍ ഫിഞ്ച് പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. 

നെറ്റ്‌സില്‍ ബൗള്‍ ചെയ്യാന്‍ എത്തുന്ന ക്ലബ് ക്രിക്കറ്റ് താരങ്ങള്‍ ഹെല്‍മറ്റ് ധരിച്ച് ബൗള്‍ ചെയ്യണം എന്ന നിര്‍ദേശവും ഫിഞ്ച് മുന്നോട്ടുവെച്ചു. ശനിയാഴ്ച ഓസീസ് ടീം നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോഴായിരുന്നു സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com