പണം തേടി പോയതല്ലേ, രാജ്യത്തെ മറന്ന്, ഡിവില്ലിയേഴ്‌സിനെതിരെ ഷുഐബ് അക്തര്‍

രാജ്യത്തെ പിന്നില്‍ ഉപേക്ഷിച്ചാണ് പണത്തിന് വേണ്ടി ലീഗ് മത്സരങ്ങള്‍ കളിക്കാന്‍ ഡിവില്ലിയേഴ്‌സ് തീരുമാനിച്ചതെന്ന് വീഡിയോയില്‍ അക്തര്‍ പറയുന്നു
പണം തേടി പോയതല്ലേ, രാജ്യത്തെ മറന്ന്, ഡിവില്ലിയേഴ്‌സിനെതിരെ ഷുഐബ് അക്തര്‍

പണത്തിന് വേണ്ടി സ്വന്തം രാജ്യത്തെ മറന്നാണ് സൗത്ത് ആഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതെന്നന്ന വിമര്‍ശനവുമായി പാക് മുന്‍ താരം ഷുഐബ് അക്തര്‍. തലക്കെട്ടുകളില്‍ ഇടംനേടാന്‍ ശ്രമിക്കുന്ന താരമാണ് ഡിവില്ലിയേഴ്‌സ് എന്നും അക്തര്‍ ആരോപിച്ചു. 

രാജ്യത്തെ പിന്നില്‍ ഉപേക്ഷിച്ചാണ് പണത്തിന് വേണ്ടി ലീഗ് മത്സരങ്ങള്‍ കളിക്കാന്‍ ഡിവില്ലിയേഴ്‌സ് തീരുമാനിച്ചതെന്ന് വീഡിയോയില്‍ അക്തര്‍ പറയുന്നു. ലോകകപ്പ് കളിക്കാന്‍ വേണ്ടി ഐപിഎല്‍, പിഎസ്എല്‍ എന്നിവയുമായുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ പറഞ്ഞ് ഡിവില്ലിയേഴ്‌സിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നത് നമ്മള്‍ മറക്കരുത്. പക്ഷേ ഡിവില്ലിയേഴ്‌സ് ഐപിഎല്ലും പിഎസ്എല്ലും തെരഞ്ഞെടുത്തു. വിരമിക്കല്‍ പ്രഖ്യാപിച്ച്, ലോകകപ്പില്‍ നിന്നും രക്ഷപെടുകയായിരുന്നു എന്നും അക്തര്‍ പറയുന്നു. 

സ്വന്തം സാമ്പത്തികാവസ്ഥ നോക്കിയാണ് ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ തീരുമാനം എടുത്തത്. ആളുകള്‍ പണമുണ്ടാക്കുന്നതിനോട് എനിക്ക് വിരോധമില്ല. പക്ഷേ അത് നേരായ വഴിയില്‍ കൂടി ചെയ്യണം. രാജ്യത്തിന് മുന്‍ഗണന കൊടുത്തുകൊണ്ടും വേണം തീരുമാനമെടുക്കാന്‍ എന്നും അക്തര്‍ പറയുന്നു. ലോകകപ്പില്‍ കളിക്കാന്‍ തിരികെ വരാം എന്ന് അവസാന നിമിഷം പറഞ്ഞ് വീണ്ടും വാര്‍ത്തകളിലേക്ക് നിങ്ങളുടെ പേര് കൊണ്ടുവരാനാണ് ഡിവില്ലിയേളഴ്‌സ് ശ്രമിച്ചത്. അവിടെ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ എടുത്ത തീരുമാനമാണ് ശരിയെന്നും അക്തര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com