ആരെയാണ് ഗാംഗുലി ഉന്നം വയ്ക്കുന്നത്? പേര് പറയാതെ വിമര്‍ശനം, ആളെ തിരഞ്ഞ് ആരാധകര്‍

ആശയമില്ലാത്ത, അര്‍ഥമില്ലാത്ത അദ്ദേഹത്തിന്റെ ബാറ്റിങ് പോലെ തന്നെയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും
ആരെയാണ് ഗാംഗുലി ഉന്നം വയ്ക്കുന്നത്? പേര് പറയാതെ വിമര്‍ശനം, ആളെ തിരഞ്ഞ് ആരാധകര്‍

പേരെടുത്ത് പറയാതെ ട്വിറ്ററിലൂടെ ആരെയോ ലക്ഷ്യം വെച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഓവലില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ 36 റണ്‍സിന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് ഗാംഗുലിയുടെ ട്വീറ്റ് വരുന്നത്. ലോകകപ്പില്‍ ഐസിസിയുടെ ഔദ്യോഗിക കമന്ററി പാനലില്‍ അംഗമായ ഗാംഗുലി ഇത് ആരേയാണ് ഈ ഉന്നം വയ്ക്കുന്നതെന്നാണ് ആരാധകരിപ്പോള്‍ തിരയുന്നത്. 

ആശയമില്ലാത്ത, അര്‍ഥമില്ലാത്ത അദ്ദേഹത്തിന്റെ ബാറ്റിങ് പോലെ തന്നെയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും. ശ്രദ്ധ പിടിച്ചു പറ്റുക മാത്രമാവും ലക്ഷ്യം, എന്നാണ് ഗാംഗുലി ട്വീറ്റ് ചെയ്തത്. ആരെയാണ് ഈ പരിഹസിക്കുന്നത് എന്ന് വ്യക്തമല്ലതായതോടെ ആരാധകര്‍ സംശയമുള്ള പേരുകളെല്ലാമായെത്തി. കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍, ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കള്‍ വോണ്‍ എന്നിവരുടെ പേരുകളാണ് ആരാധകര്‍ ഉന്നയിക്കുന്നത്. 

ഗാംഗുലിയുടെ ട്വീറ്റിന് മുന്‍പ് മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തതാണ് ഇതിന് കാരണമായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗാംഗുലി കമന്ററി ബോക്‌സിലുള്ളത് സന്തോഷം നല്‍കുന്നു. കമന്ററിക്കിടയിലെ ഇടവേളയിലും, കമന്ററി പറയുന്ന സമയത്തും റിലാക്‌സ് ചെയ്യാം എന്നായിരുന്നു മഞ്ജരേക്കറിന്റെ ട്വീറ്റ്. ഇത് ഗാംഗുലിയെ പരിഹസിക്കുന്നതാണെന്നാണ് ആരാധകരുടെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com