മഴ ചതിച്ചു: ദക്ഷിണാഫ്രിക്കയുടെ ഭാവി തുലാസില്‍?; മത്സരം ഉപേക്ഷിച്ചു

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള നിര്‍ണായക മത്സരം മഴ മൂലം ഉപേക്ഷിച്ചു
മഴ ചതിച്ചു: ദക്ഷിണാഫ്രിക്കയുടെ ഭാവി തുലാസില്‍?; മത്സരം ഉപേക്ഷിച്ചു

സൗത്താംപ്ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള നിര്‍ണായക മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

കളി നിര്‍ത്തുമ്പോള്‍ 7.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.ആറ് റണ്‍സെടുത്ത ഹാഷിം അംലയും അഞ്ച് റണ്‍സെടുത്ത അയ്ഡന്‍ മര്‍ക്കാമുമാണ് പുറത്തായത്. 17 റണ്‍സുമായി ഡി കോക്കും ഡുപ്ലസിയുമായിരുന്നു ക്രീസില്‍. വെസ്റ്റ് ഇന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെലാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. 

ഇന്നത്തെ മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമായിരുന്നു. ഇന്ന് വിന്‍ഡീസിനോട് കൂടി തോറ്റിരുന്നുവെങ്കില്‍ അവരുടെ ലോകകപ്പ് സ്വപ്നം പ്രാഥമിക റൗണ്ടില്‍ തന്നെ അവസാനിക്കുമായിരുന്നു. 

ഇതുവരെ കളിച്ച മൂന്ന് കളികളില്‍ മൂന്നിലും ദക്ഷിണാഫ്രിക്ക തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 104 റണ്‍സിനും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോട് 21 റണ്‍സിനും മൂന്നാം മത്സരത്തില്‍ ഇന്ത്യയോട് ആറ് വിക്കറ്റിനുമായിരുന്നു അവരുടെ തോല്‍വി.

ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത വിന്‍ഡീസ് രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 15 റണ്‍സിന് തോല്‍ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com