സൗത്ത് ആഫ്രിക്കയ്ക്ക് ജയം വേണം, ഇന്ന് വിന്‍ഡിസിനെതിരെ; മഴ വില്ലനായേക്കും

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം പേസര്‍മാരേയും സഹായിക്കും
സൗത്ത് ആഫ്രിക്കയ്ക്ക് ജയം വേണം, ഇന്ന് വിന്‍ഡിസിനെതിരെ; മഴ വില്ലനായേക്കും

ലോകകപ്പില്‍ വേട്ടയാടുന്ന ദുര്‍ഭൂതങ്ങളെ ഇംഗ്ലണ്ടില്‍ വെച്ച് ആട്ടിപ്പായിക്കാന്‍ എത്തിയ സൗത്ത് ആഫ്രിക്ക തങ്ങളുടെ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ പോയിന്റ് ടേബിളില്‍ 9ാം സ്ഥാനത്താണ്. നാലാം മത്സരത്തില്‍ മുന്നിലെത്തുന്നതാവട്ടെ കരുത്ത് നിറച്ച വിന്‍ഡിസ് പടയും. സൗത്ത് ആഫ്രിക്കയ്ക്ക് ജയിച്ചേ മതിയാവു...പക്ഷേ തോല്‍വി ഏറ്റുവാങ്ങാന്‍ തയ്യാറായവരല്ല എതിരാളികള്‍. 

50-50 ആണ് രണ്ട് ടീമുകള്‍ക്കും സാധ്യത. ബാററ്റിങ്ങിനെ തുണയ്ക്കുന്നതാണ് റോസ്ബൗളിലെ പിച്ച്. മൂടിക്കെട്ടിയ ആകാശമാണെങ്കില്‍ തുടക്കത്തില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും കളിയില്‍ വലിയ സ്‌കോര്‍ പിറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 
 
24 ഏകദിനങ്ങളാണ് സതാംപ്ടണില്‍ ഇതുവരെ കളിച്ചിരിക്കുന്നത്. അതില്‍ എട്ടെണ്ണത്തിലും സ്‌കോര്‍ 300ന് മുകളില്‍ കടന്നു. 2019 മെയില്‍ പാകിസ്ഥാനെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് നേടിയ 373 റണ്‍സാണ് ഇവിടുത്തെ ഉയര്‍ന്ന സ്‌കോര്‍. സതാംപ്ടണിലെ ഏറ്റവും കുറവ് സ്‌കോര്‍ 65 റണ്‍സാണ്. എന്നാലത് ക്രിക്കറ്റിലെ ദുര്‍ബലരായ യുഎസിന്റെ പേരിലാണ്. 2004 ചാമ്പ്യന്‍സ് ട്രോഫിയില്‍ 65 റണ്‍സിന് ഓസ്‌ട്രേലിയ അവരെ ഓള്‍ഔട്ടാക്കി. 

ഇവിടെ ഹാഷിം അംല 150 റണ്‍സ് നേടി തിളങ്ങിയിട്ടുണ്ട് എന്നത് സൗത്ത് ആഫ്രിക്കയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. മഴ കളി തടസപ്പെടുത്തിയേക്കുമെന്ന ഭീഷണിയും മുന്നിലുണ്ട്. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം പേസര്‍മാരേയും സഹായിക്കും. സൗത്ത് ആഫ്രിക്കയെ ഇതേഗ്രൗണ്ടില്‍ ഇന്ത്യ നേരിട്ടപ്പോള്‍ ചഹല്‍ മികച്ച കളി പുറത്തെടുത്തിരുന്നു. ഇത് റോസ്ബൗള്‍ സ്പിന്നിനെ തുണയ്ക്കുമെന്നും വ്യക്തമാക്കുന്നതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com