ഹര്‍ദിക്കിന് കൈവിട്ടതാണ് ഓസ്‌ട്രേലിയയുടെ വിധി നിര്‍ണയിച്ചത്, ചഹലിനെ വിലകുറച്ച് കണ്ടതിന് ബാറ്റ്‌സ്മാന്മാര്‍ക്കും പണി കിട്ടിയെന്ന് സച്ചിന്‍

ഓവലില്‍ അപ്രതീക്ഷിതമായിട്ടാണ് ഹര്‍ദിക്ക് നാലാമനായി ഇറങ്ങിയത്. റണ്‍ അടിച്ചു കൂട്ടുക തന്നെയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം
ഹര്‍ദിക്കിന് കൈവിട്ടതാണ് ഓസ്‌ട്രേലിയയുടെ വിധി നിര്‍ണയിച്ചത്, ചഹലിനെ വിലകുറച്ച് കണ്ടതിന് ബാറ്റ്‌സ്മാന്മാര്‍ക്കും പണി കിട്ടിയെന്ന് സച്ചിന്‍

ലോകകപ്പിലെ ഫേവറിറ്റുകള്‍ എന്ന പേരുമായി വന്ന ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ച് ആത്മവിശ്വാസം കൂട്ടുകയാണ് ഇന്ത്യ. ഇന്ത്യയ്ക്കും, പാകിസ്ഥാനും എതിരായ പരമ്പരകള്‍ തുടരെ ജയിച്ച്, ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച് കരുത്ത് കാട്ടി വന്നവര്‍ക്ക് മേല്‍ കോഹ് ലിയും സംഘവും എല്ലാ അര്‍ഥത്തിലും ആധിപത്യം പുലര്‍ത്തി. എന്നാല്‍, കളിയില്‍ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയാവാനുണ്ടായ പ്രധാന കാരണമായി സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നത് ഹര്‍ദിക്കിന്റെ ഡ്രോപ്പ് ക്യാച്ചാണ്...

ഓവലില്‍ അപ്രതീക്ഷിതമായിട്ടാണ് ഹര്‍ദിക്ക് നാലാമനായി ഇറങ്ങിയത്. റണ്‍ അടിച്ചു കൂട്ടുക തന്നെയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ആദ്യ പന്തില്‍ തന്നെ ഹര്‍ദിക്കിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിനാണ് ഓസ്‌ട്രേലിയയ്ക്ക് വലിയ വില നല്‍കേണ്ടി വന്നതെന്ന് സച്ചിന്‍ പറയുന്നു. അവിടെ സംഭവിച്ചതോര്‍ത്ത് കെയ്‌റേ തീരെ സന്തുഷ്ടനായിരിക്കില്ല. മറ്റൊരു ചാന്‍സ് കൂടി നമ്മള്‍ കൊടുക്കാന്‍ പാടില്ലാത്ത താരമാണ് ഹര്‍ദിക്. 

ബൗണ്ടറികള്‍ അനായാസം നേടാന്‍ പ്രാപ്തനായ താരം, എല്ലാ അര്‍ഥത്തിലും അടിച്ചു കളിക്കുമ്പോള്‍ അങ്ങനെയൊരാള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാതിരിക്കുകയാവണം നമ്മുടെ ലക്ഷ്യം. ധവാന്‍ ഔട്ടായതിന് ശേഷം ധോനിയോ, ഹര്‍ദിക്കോ ക്രീസിലേക്ക് വരണം എന്നാണ് താന്‍ ആഗ്രഹിച്ചതെന്നും സച്ചിന്‍ പറയുന്നു. 

മൂന്ന് സിക്‌സും നാല് ഫോറും പറത്തിയാണ് ഹര്‍ദിക് മടങ്ങിയത്. 46ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറ് കടന്നെന്ന്ും ഹര്‍ദിക് ഉറപ്പ് വരുത്തി. കോഹ് ലിക്കൊപ്പം ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ക്കാനും ഹര്‍ദിക്കിനായിരുന്നു. ബൗളിങ്ങില്‍ എതിരാളികള്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ വില കുറച്ച് കണ്ടതും അവര്‍ക്ക് തിരിച്ചടിയായെന്ന് സച്ചിന്‍ പറഞ്ഞു. സ്റ്റംപ് ടു സ്റ്റംപിലേക്ക് ചഹല്‍ പന്തെറിഞ്ഞ് പോവുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ബാറ്റ്‌സ്മാന്മാരുടെ കണക്കുകൂട്ടലെല്ലാം ചഹല്‍ തെറ്റിച്ചെന്ന് വാര്‍ണറുടെ വിക്കറ്റില്‍ നിന്ന് തന്നെ വ്യക്തമാണെന്ന് സച്ചിന്‍ പറഞ്ഞു. ലോകകപ്പിലെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു ചഹല്‍ ഇപ്പോള്‍ തന്നെ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com