ഇന്ത്യയ്‌ക്കെതിരായ കളിയില്‍ സാംപ പന്ത് ചുരണ്ടി? വിവാദമായതിന് പിന്നാലെ ഫിഞ്ചിന്റെ വിശദീകരണം

എല്ലായ്‌പ്പോഴും സാംപയുടെ പോക്കറ്റില്‍ അതുണ്ടാവുമെന്നും ഫിഞ്ച് പറയുന്നു. പന്ത് ചുരണ്ടല്‍ സംബന്ധിച്ച സാധ്യതകളും ഫിഞ്ച് തള്ളി
ഇന്ത്യയ്‌ക്കെതിരായ കളിയില്‍ സാംപ പന്ത് ചുരണ്ടി? വിവാദമായതിന് പിന്നാലെ ഫിഞ്ചിന്റെ വിശദീകരണം

പന്ത് ചുരണ്ടല്‍ തീര്‍ത്ത ആഘാതത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതേയുള്ള ഓസ്‌ട്രേലിയ. അതിനിടയിലാണ് ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപ പന്ത് ചുരണ്ടിയോ എന്ന ചോദ്യം ആരാധകരുയര്‍ത്തിയത്. ഇന്ത്യക്കെതിരായ ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ മത്സരത്തിന് ഇടയില്‍ പന്ത് കയ്യില്‍ പിടിച്ച് പോക്കറ്റിനുള്ളില്‍ നിന്നും സാംപയെടുത്ത വസ്തുവിനെ ചൂണ്ടിയാണ് ആരാധകര്‍ സംശയം ഉന്നയിക്കുന്നത്. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 24ാം ഓവറിലായിരുന്നു സംഭവം. എന്നാല്‍ പോക്കറ്റില്‍ കയ്യിട്ട് സാംപ എടുത്തത് ഹാന്‍ഡ് വാര്‍മറായിരുന്നു എന്നാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് വിശദീകരിച്ചത്. എല്ലായ്‌പ്പോഴും സാംപയുടെ പോക്കറ്റില്‍ അതുണ്ടാവുമെന്നും ഫിഞ്ച് പറയുന്നു. പന്ത് ചുരണ്ടല്‍ സംബന്ധിച്ച സാധ്യതകളും ഫിഞ്ച് തള്ളി. പക്ഷേ സാന്‍ഡ്‌പേപ്പര്‍ ഗേറ്റ് 2ന്റെ സൂചനകളാണ് അവിടെ നിന്ന് വരുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം പറയുന്നത്. 

കളി പൂര്‍ണമായും ഇന്ത്യയുടെ കൈകളില്‍ നില്‍ക്കുന്ന സമയം, ഓസ്‌ട്രേലിയയ്ക്ക് അനുകൂലമായി വരുന്നതിന് വേണ്ടി പന്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചതാണെന്നാണ് ആരോപണം. എന്നാല്‍, ഇംഗ്ലണ്ടിലെ തണുത്ത അന്തരീക്ഷത്തില്‍ ഫീല്‍ഡര്‍മാര്‍ക്ക് ഹാന്‍ഡ് വാര്‍മറുകള്‍ ആശ്വാസമാണെന്നും, ഇത് കയ്യില്‍ കരുതുക മാത്രമാണ് സാംപ ചെയ്തതെന്നും ഫിഞ്ച് വിശദീകരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com