പന്ത്, ധോനി, ഹര്‍ദിക്; നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ഇവര്‍! മറ്റ് ആര്‍ക്കുണ്ടാവും ഇങ്ങനെയൊരു തീപാറും ലൈനപ്പ്‌

നാലാമത് പന്ത് വരും. അഞ്ചാമത് ധോനി, ഏഴാമതായാണ് ഹര്‍ദിക്കിനെ പരിഗണിക്കുന്നത് എങ്കിലും റണ്‍റേറ്റ് കൂട്ടേണ്ട ഘട്ടമാണെങ്കില്‍ കേദാര്‍ ജാദവിന് മുന്‍പ് ഹര്‍ദിക്കിനെ ഇറക്കാം...
പന്ത്, ധോനി, ഹര്‍ദിക്; നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ഇവര്‍! മറ്റ് ആര്‍ക്കുണ്ടാവും ഇങ്ങനെയൊരു തീപാറും ലൈനപ്പ്‌

ഹര്‍ദിക്കും, ധോനിയും കൂറ്റനടികള്‍ക്ക് തന്നെയാണ് ലോകകപ്പിലേക്ക് തങ്ങളെത്തുന്നതെന്ന് വ്യക്തമാക്കി കഴിഞ്ഞു...ആ കൂട്ടത്തിലേക്ക് റിഷഭ് പന്ത് കൂടി എത്തിയാലോ? ഇന്ത്യന്‍ മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ മികച്ച തുടക്കം നല്‍കി കഴിഞ്ഞാല്‍ ബാറ്റിങ് ഓര്‍ഡറില്‍ നാലാമതും, അഞ്ചാമതും, ആറാമതുമായി പന്ത്, ധോനി, ഹര്‍ദിക് എന്നിവരിറങ്ങിയാല്‍ പിന്നെ തീപാറുമെന്ന് ഉറപ്പാണ്...

ഇന്ത്യയുടെ ലോകകപ്പിനുള്ള 15 അംഗ സംഘത്തിലേക്ക് പന്തിന്റെ പേര് ഉള്‍പ്പെടാതിരുന്നപ്പോള്‍ തന്നെ നിരാശ വ്യക്തമാക്കിയിരുന്നു ആരാധകരില്‍ ഒരു വിഭാഗം. പന്തിനെ പോലൊരു മാച്ച് വിന്നറെ, ഒറ്റയ്ക്ക് കളിയുടെ ഗതി തിരിക്കാന്‍ പ്രാപ്തമായ താരത്തെ ഒഴിവാക്കിയത് ഇന്ത്യയുടെ ഭാഗത്തെ പിഴവാണെന്ന് പറഞ്ഞ് പല മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും എത്തിയിരുന്നു...

ഒടുവില്‍ ധവാന്റെ പരിക്ക് പന്തിന് ലോകകപ്പിലേക്കുള്ള വഴി തുറക്കുന്നു...ലോകകപ്പില്‍ നാലാം സ്ഥാനത്ത് വിജയ് ശങ്കറെ മുന്നില്‍ കണ്ടാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്കെത്തിയത്. പക്ഷേ, സന്നാഹ മത്സരത്തില്‍ നന്നായി കളിച്ച് രാഹുല്‍ നാലാം സ്ഥാനം തട്ടിയെടുത്തു. ആദ്യ രണ്ട് കളികളില്‍ പ്ലേയിങ് ഇലവനില്‍ പോലും വിജയ്ക്ക് ഇടം നേടാനായില്ല. ധവാന് പരിക്കേറ്റ സാഹചര്യത്തില്‍ രാഹുലിനെയാവും ഓപ്പണറാക്കുക. റിസര്‍വ് ഓപ്പണറായിട്ടാണ് രാഹുലിനെ ഇന്ത്യയുടെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത് തന്നെ. 

രാഹുല്‍ ഓപ്പണിങ്ങിലേക്ക് പോയാല്‍ നാലാം സ്ഥാനത്ത് പിന്നെ ആര് വരുമെന്നതാണ് ചോദ്യം. ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിങ്ങനെ രണ്ട് ഓള്‍ റൗണ്ടര്‍മാര്‍ ഉണ്ടെന്നിരിക്കെ വിജയ് ശങ്കറിനേയും ഇരുവര്‍ക്കുമൊപ്പം കളിക്കാനിറക്കുമോ എന്ന് കണ്ടറിയണം. സാധ്യത വിരളമായതിനാല്‍ പന്തിന് തന്നെയാണ് മുന്‍തൂക്കം. നാലാമത് പന്ത് വരും. അഞ്ചാമത് ധോനി, ഏഴാമതായാണ് ഹര്‍ദിക്കിനെ പരിഗണിക്കുന്നത് എങ്കിലും റണ്‍റേറ്റ് കൂട്ടേണ്ട ഘട്ടമാണെങ്കില്‍ കേദാര്‍ ജാദവിന് മുന്‍പ് ഹര്‍ദിക്കിനെ ഇറക്കാം...അങ്ങനെയെങ്കില്‍ കൂറ്റനടികള്‍ക്ക് പ്രാപ്തമായ മൂന്ന് താരങ്ങളാണ് ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ഇറങ്ങുക....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com