മഹത്തരമായ പ്രവര്‍ത്തിയാണത്, ആരാധകരെ മയപ്പെടുത്തിയ കോഹ് ലിയെ പ്രശംസിച്ച് സ്റ്റീവ് വോ

സ്മിത്തിനോട് മോശമായി പെരുമാറുന്നതില്‍ നിന്നും ആരാധകരെ പിന്തിരിപ്പിക്കുക വഴി കലുഷിതമായ അന്തരീക്ഷത്തെ കോഹ് ലി ശാന്തമാക്കി
മഹത്തരമായ പ്രവര്‍ത്തിയാണത്, ആരാധകരെ മയപ്പെടുത്തിയ കോഹ് ലിയെ പ്രശംസിച്ച് സ്റ്റീവ് വോ

ലോകകപ്പിലെ സന്നാഹ മത്സരം മുതല്‍ കാണികള്‍ നിന്നും മോശം പ്രതികരണമാണ് സ്മിത്തിനും വാര്‍ണര്‍ക്കും നേരിടേണ്ടി വന്നത്. ക്രീസിലേക്കെത്തുമ്പോഴും, ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യാന്‍ വരുമ്പോഴുമെല്ലാം കാണികള്‍ കൂവിയും, അധിക്ഷേപിച്ചും ഇരുവരേയും നേരിട്ടു. എതിര്‍ ടീമിലെ താരങ്ങളെല്ലാം തങ്ങളുടെ ആരാധകരുടെ പ്രവര്‍ത്തിയില്‍ ഈ സമയം നിശബ്ദത പാലിച്ചപ്പോള്‍ കോഹ് ലി മാത്രം അതിന് തയ്യാറായില്ല. 

സ്മിത്തിന് നേരെ കൂവിയെ ആരാധകരോട് കയ്യടിക്കാന്‍ ക്രീസില്‍ നിന്ന് തന്നെ ആവശ്യപ്പെടുകയായിരുന്നു കോഹ് ലി. ക്രിക്കറ്റ് ലോകത്തിന്റെ കയ്യടിയും ഇതിലൂടെ കോഹ് ലിക്ക് കിട്ടി. ഇപ്പോഴിതാ, ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോയാണ് കോഹ് ലിയുടെ പ്രവര്‍ത്തിയെ പ്രശംസിച്ച് എത്തുന്നത്. 

മഹത്തരമായ പ്രവര്‍ത്തിയാണ് അത് എന്നാണ് സ്റ്റീവ് വോ വിശേഷിപ്പിച്ചത്. നേതൃപാഠവം പല വിധത്തില്‍ നമുക്ക് കാണാനാവും. സ്മിത്തിനോട് മോശമായി പെരുമാറുന്നതില്‍ നിന്നും ആരാധകരെ പിന്തിരിപ്പിക്കുക വഴി കലുഷിതമായ അന്തരീക്ഷത്തെ കോഹ് ലി ശാന്തമാക്കിയെന്നും വോ പറയുന്നു. കളിയിലേക്ക് വരുമ്പോള്‍, 1999ല്‍ സൗത്ത് ആഫ്രിക്കയുടെ ലാന്‍സ് ക്ലസെനര്‍ പുറത്തെടുത്തത് പോലെ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ ചെയ്യുന്നതെന്നും വോ അഭിപ്രായപ്പെട്ടു. 

എതിരാളികളുടെ നട്ടെല്ലിനെ വരെ വിറപ്പിക്കുന്നതാണ് ഹര്‍ദിക്കിന്റെ ഇന്നിങ്‌സ്. എതിര്‍ നിരയെ നായകന്മാര്‍ക്ക് കളി പിടിക്കാന്‍ ഒരു സാധ്യതയും നല്‍കാത്ത കൂറ്റനടികള്‍ക്ക് പ്രാപ്തനാണ് ഹര്‍ദിക്. ഓസ്‌ട്രേലിയയുടെ ബൗളിങ് പ്രകടനമാവട്ടെ പ്രതീക്ഷിച്ചത് പോലെ അച്ചടക്കമുള്ളതായില്ല. വലിയ ടോട്ടല്‍ ചെയ്‌സ് ചെയ്യുമ്പോള്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ വേണ്ട അടിത്തറയിടാനും അവര്‍ക്കായില്ലെന്ന് വോ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com