ഈ അസംബന്ധങ്ങളിലൂടെ നിങ്ങള്‍ മാര്‍ക്കറ്റ് ചെയ്യേണ്ട, വേണ്ട ശ്രദ്ധ കിട്ടിക്കഴിഞ്ഞു; ഇന്ത്യ-പാക് ലോകകപ്പ് പരസ്യങ്ങള്‍ക്കെതിരെ സാനിയ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th June 2019 12:36 PM |
Last Updated: 12th June 2019 12:46 PM | A+A A- |
ഇന്ത്യ-പാക് ലോകകപ്പ് പോരിന്റെ പേരിലിറങ്ങിയ പരസ്യങ്ങളെ വിമര്‍ശിച്ച് ടെന്നീസ് താരം സാനിയ മിര്‍സ. ഇതുപോലെ അസംബന്ധങ്ങള്‍ നിരത്തി നിങ്ങള്‍ കളിയുടെ ആവേശം കൂട്ടാനോ, മാര്‍ക്കറ്റ് ചെയ്യാനോ ശ്രമിക്കേണ്ടതില്ല...അതിന് വേണ്ട ശ്രദ്ധ ഇപ്പോഴെ കിട്ടിക്കഴിഞ്ഞു. ഇത് ക്രിക്കറ്റ് മാത്രമാണ് എന്ന് മനസിലാക്കൂ എന്ന് പറഞ്ഞാണ് സാനിയ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്.
ട്വിറ്റിലൂടെയാണ് സാനിയയുടെ വാക്കുകള്‍. ക്രിക്കറ്റിനേക്കാള്‍ വലുതാണ് ഇതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ പിടിമുറുക്കൂ, അത്തരം ചിന്തകളില്‍ നിന്ന് പുറത്തു വരൂ എന്ന് പറഞ്ഞാണ് സാനിയ ട്വീറ്റ് അവസാനിപ്പിക്കുന്നത്. ജൂണ്‍ പതിനാറിനാണ് ഇന്ത്യ-പാക് ലോകകപ്പ് പോര്. പാകിസ്ഥാന്റെ കൈകളില്‍പ്പെട്ട ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന രീതിയില്‍ വന്ന ലോകകപ്പ് പരസ്യം വിവാദമായിരുന്നു.
Cringeworthy ads on both sides of the border seriously guys, you don’t need to ‘hype up’ or market the match anymore specially with rubbish! it has ENOUGH attention already!It’s only cricket for God sake, and if you think it’s anymore than that then get a grip or get a life !!
— Sania Mirza (@MirzaSania) June 12, 2019
പാക് ടെലിവിഷന്‍ ചാനലായ ജാസ് ടിവിയുടേതാണ് പരസ്യം. ടോസ് ജയിച്ചാല്‍ എന്ത് ചെയ്യും എന്ന ചോദ്യം വരുമ്പോള്‍, എനിക്കത് പറയാനാവില്ലെന്ന് നീല ജേഴ്‌സി ധരിച്ച, അഭിനന്ദന്റേത് പോലെ മിശയും ഹെയര്‍സ്‌റ്റൈലും വെച്ച ആള്‍ പറയുന്നു. പ്ലേയിങ് ഇലവന്‍ ആരെല്ലാം ഉണ്ടാവുമെന്ന് അടുത്ത ചോദ്യം. ചായ എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോള്‍ നല്ലതായിരുന്നു എന്ന് പറയുന്നു. ഒടുവില്‍ പോവുമ്പോള്‍ കപ്പ് അവിടെ വെച്ചിട്ട് പോവു എന്ന് പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്. പാകിസ്ഥാന് മുന്‍പില്‍ പേടിച്ച് വിറച്ച് നില്‍ക്കുന്ന ആള്‍ എന്ന രീതിയിലാണ് ചിത്രീകരണം.
Jazz TV advt on #CWC19 takes the Indo-Pak air duel to new level. It uses the air duel over Nowshera and Wing Co Abhinandan Varthaman's issue as a prop. @IAF_MCC @thetribunechd @SpokespersonMoD @DefenceMinIndia pic.twitter.com/30v4H6MOpU
— Ajay Banerjee (@ajaynewsman) June 11, 2019
സ്റ്റാര്‍ ഇന്ത്യയും ഇന്ത്യ-പാക് മത്സരത്തിന് മുന്‍പ് മോക്കാ മോക്ക പരസ്യവുമായി എത്തിയിരുന്നു. ജൂണ്‍ 16ന് ഫാദേഴ്‌സ് ഡേയിലാണ് ഇന്ത്യ-പാക് പോര് നടക്കുന്നത് എന്നതിലൂന്നിയാണ് സ്റ്റാര്‍ ഇന്ത്യ പാകിസ്ഥാനെ ട്രോളുന്നത്. എന്നാല്‍ ഇതിനെതിരെ ഇന്ത്യന്‍ ആരാധകര്‍ തന്നെ വിമര്‍ശനം ഉയര്‍ത്തിയ
This #FathersDay, watch an ICC #CWC19 match jo dekh ke bas bol sakte hain, “baap re baap!”
— Star Sports (@StarSportsIndia) June 9, 2019
Catch #INDvPAK in the race for the #CricketKaCrown, LIVE on June 16th, only on Star Sports! pic.twitter.com/Apo3R8QrbO