മനുഷ്യനെ ചന്ദ്രനിലിറക്കി, പിന്നെയാണോ ലോകകപ്പില്‍ റിസര്‍വ് ഡേ കൊണ്ടുവരാന്‍ തടസം; ഐസിസിക്കെതിരെ ബംഗ്ലാദേശ് കോച്ച്‌

വളരെയധികം അസ്വസ്ഥപ്പെടുത്തുന്നതാണ് ഇത്. രണ്ട് പോയിന്റ് നേടാന്‍ ഞങ്ങള്‍ ലക്ഷ്യം വെച്ച കളികളാണ് ഇവ
മനുഷ്യനെ ചന്ദ്രനിലിറക്കി, പിന്നെയാണോ ലോകകപ്പില്‍ റിസര്‍വ് ഡേ കൊണ്ടുവരാന്‍ തടസം; ഐസിസിക്കെതിരെ ബംഗ്ലാദേശ് കോച്ച്‌

മഴ മൂലം കളി ഉപേക്ഷിക്കേണ്ടി വന്നതിന് പിന്നാലെ റിസര്‍വേ ഡേ ഷെഡ്യൂള്‍ ചെയ്യാതെ ലോകകപ്പ് സംഘടിപ്പിച്ച ഐസിസിക്കെതിരെ വിമര്‍ശനവുമായി ബംഗ്ലാദേശ് കോച്ച് സ്റ്റീവ് റോഡ്‌സ്. നമ്മള്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയിട്ടുണ്ട്, എന്തുകൊണ്ട് റിസര്‍വ് ദിനങ്ങള്‍ ആയിക്കൂടാ എന്നാണ് ബംഗ്ലാദേശ് കോച്ച് ചോദിക്കുന്നത്. 

എപ്പോഴാണ് ഈ ടൂര്‍ണമെന്റ് വലിയ ടൂര്‍ണമെന്റായത്? വളരെയധികം അസ്വസ്ഥപ്പെടുത്തുന്നതാണ് ഇത്. രണ്ട് പോയിന്റ് നേടാന്‍ ഞങ്ങള്‍ ലക്ഷ്യം വെച്ച കളികളാണ് ഇവ. ശ്രീലങ്കയും കഠിനപ്രയത്‌നം ചെയ്താണ് വരുന്നത്. പക്ഷേ ഒരു പോയിന്റ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അത് നിരാശപ്പെടുത്തുന്നു. 

ഇംഗ്ലണ്ടിലെ കാലാവസ്ഥ അറിയാമെങ്കില്‍ മനസിലാവും, ഒരുപാട് മഴ ലഭിക്കും. എപ്പോഴാണ് ഈ മഴ അവസാനിക്കുക എന്ന് പറയാനാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ എന്നോട് ചോദിക്കുകയാണ്, എപ്പോള്‍ ഈ മഴ പോകുമെന്ന്...എനിക്ക് അറിയില്ല...ഈ സമയം പ്രശ്‌നങ്ങളാണ് മുന്നില്‍ കാണുന്നത്. ടൂര്‍ണമെന്റ് സംഘാടകര്‍ക്ക് ഇത് വലിയ തലവേദനയാണ് തീര്‍ക്കുക. 

കളികള്‍ക്കിടയില്‍ കുറച്ച് കൂടുതല്‍ സമയം നമുക്ക് ലഭിക്കുന്നുണ്ട്. ഒരു ദിവസം വൈകിയാണ് പോവാന്‍ സാധിക്കുന്നത് എങ്കില്‍ അങ്ങനെയാവട്ടെയെന്നും റോഡ്‌സ് പറയുന്നു. റിസര്‍വ് ഡേ ഇല്ലാതെയാണ് ലോകകപ്പില്‍ മത്സരങ്ങളുടെ ഷെഡ്യൂള്‍. മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഓരോ പോയിന്റ് വീതം പങ്കിട്ടെടുക്കും. റിസര്‍വ് ഡേ ഉള്‍പ്പെടുത്തുന്നത് ലോകകപ്പിന്റെ ദൈര്‍ഘ്യം വര്‍ധിക്കുമെന്നാണ് ഐസിസിയുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com