ലോകകപ്പ് നനഞ്ഞ പടക്കമായി, ലോകകപ്പിന് വേദിയാവുന്നതില്‍ നിന്ന് ഇംഗ്ലണ്ടിനെ വിലക്കണം; നിരാശ പങ്കുവെച്ച് ശശി തരൂരും

കാലാവസ്ഥാ മാറ്റത്തില്‍ ലോകം പരിഹാരം കാണുന്നത് വരെ ഇംഗ്ലണ്ടിനെ ലോകകപ്പിന് ആതിഥ്യമരുളുന്നതില്‍ നിന്ന് വിലക്കണം
ലോകകപ്പ് നനഞ്ഞ പടക്കമായി, ലോകകപ്പിന് വേദിയാവുന്നതില്‍ നിന്ന് ഇംഗ്ലണ്ടിനെ വിലക്കണം; നിരാശ പങ്കുവെച്ച് ശശി തരൂരും

ലോകകപ്പ് മത്സരങ്ങള്‍ തുടര്‍ച്ചയായി മഴ തടസപ്പെടുത്തുന്നതിന്റെ നിരാശയിലാണ് ക്രിക്കറ്റ് പ്രേമികള്‍. അവര്‍ക്കൊപ്പം മത്സരങ്ങള്‍ ഇങ്ങനെ മുടങ്ങുന്നതിന്റെ നിരാശ പങ്കുവയ്ക്കുകയാണ് ശശി തരൂര്‍ എംപിയും. ലോകകപ്പിന് ആതിഥ്യമരുളുന്നതില്‍ നിന്ന് ഇംഗ്ലണ്ടിനെ വിലക്കണം എന്നാണ് തരൂര്‍ പറയുന്നത്. 

കാലാവസ്ഥാ മാറ്റത്തില്‍ ലോകം പരിഹാരം കാണുന്നത് വരെ ഇംഗ്ലണ്ടിനെ ലോകകപ്പിന് ആതിഥ്യമരുളുന്നതില്‍ നിന്ന് വിലക്കണം. അല്ലെങ്കില്‍ കവര്‍ ചെയ്ത് മൂടിക്കെട്ടിയ സ്റ്റേഡിയങ്ങള്‍ക്കായി എംസിസി പണം മുടക്കണം എന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്യുന്നത്. അവരുടെ വേനല്‍ക്കാലം മഴക്കാലമായി മാറുകയാണെന്നും തരൂര്‍ പറയുന്നു. 

മൂന്ന് മത്സരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചു കഴിഞ്ഞു, കൂടുതല്‍ മത്സരങ്ങള്‍ ഈ ആഴ്ച ഉപേക്ഷിക്കേണ്ടി വരുന്നു. ലോകകപ്പ് 2019 ഒരു നനഞ്ഞ പടക്കമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യാ-പാക് പോരിനും മഴ ഭീഷണി തീര്‍ക്കുന്നുണ്ട്. തിങ്കളാഴ്ച് സൗത്ത് ആഫ്രിക്ക-വിന്‍ഡിസ് മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ, ചൊവ്വാഴ്ച നടന്ന ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തില്‍ ഒരു ബോള്‍ പോലും എറയാനായില്ല. 

ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തടസപ്പെടുന്ന ലോകകപ്പ് എന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് ലോകകപ്പ് സ്വന്തമാക്കി കഴിഞ്ഞു. മത്സരങ്ങള്‍ തുടരെ നഷ്ടമാവുന്നതോടെ, ഇങ്ങനെ ഉപേക്ഷിക്കേണ്ടി വരുന്ന മത്സരങ്ങള്‍ക്കായി മറ്റൊരു ദിവസം മാറ്റി വെച്ച് ഷെഡ്യൂള്‍ തയ്യാറാക്കാതിരുന്ന ഐസിസിയെ വിമര്‍ശിക്കുകയാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com