പാപക്കറകള്‍ കഴുകിക്കളയുന്ന വിധം, ബാറ്റുകൊണ്ടും മനസ് കൊണ്ടും; രണ്ടും കല്‍പ്പിച്ചിറങ്ങിയ വാര്‍ണര്‍

പന്ത് ചുരണ്ടല്‍ വിവാദത്തിലൂടെ വന്നു വീണ പാപ കറകള്‍ കഴുകി കളയുകയാണ് ഡേവിഡ് വാര്‍ണറും, സ്മിത്തും ഇംഗ്ലണ്ടില്‍ തിമിര്‍ത്ത് പെയ്യുന്ന മഴയോടൊപ്പം
പാപക്കറകള്‍ കഴുകിക്കളയുന്ന വിധം, ബാറ്റുകൊണ്ടും മനസ് കൊണ്ടും; രണ്ടും കല്‍പ്പിച്ചിറങ്ങിയ വാര്‍ണര്‍

ന്ത് ചുരണ്ടല്‍ വിവാദത്തിലൂടെ വന്നു വീണ പാപക്കറകള്‍ കഴുകി കളയുകയാണ് ഡേവിഡ് വാര്‍ണറും സ്മിത്തും ഇംഗ്ലണ്ടില്‍ തിമിര്‍ത്ത് പെയ്യുന്ന മഴയോടൊപ്പം. കാണികളുടെ ഭാഗത്ത് നിന്നും വരുന്ന പ്രതികൂല പ്രതികരണങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി പറയുകയാണ് അവര്‍. കളിക്കളത്തില്‍ മാത്രമല്ല, ആരാധകരുടെ മനസ് കീഴ്‌പ്പെടുത്തുന്ന മറ്റൊന്നു കൂടി പാകിസ്ഥാനെതിരായ കളി കഴിഞ്ഞതിന് പിന്നാലെ വാര്‍ണറില്‍ നിന്നുണ്ടായി. 

പാകിസ്ഥാനെതിരെ സെഞ്ചുറി നേടി മാന്‍ ഓഫ് ദി മാച്ചായിരുന്നു വാര്‍ണര്‍. മാന്‍ ഓഫ് ദി മാച്ചിന് ലഭിച്ച സമ്മാനം ഗ്യാലറിയില്‍ നിന്ന കാണികളില്‍ ഒരു കുട്ടി ആരാധകനാണ് വാര്‍ണര്‍ നല്‍കിയത്. തന്റെ ഓട്ടോഗ്രാഫും ഒപ്പം ചേര്‍ത്ത് നല്‍കിയാണ് അപ്രതീക്ഷിതമായി ഈ കുട്ടി ആരാധകനെ വാര്‍ണര്‍ സന്തോഷിപ്പിച്ചത്. 

വാര്‍ണറുടെ ഈ നീക്കം ആരാധകരെ സന്തോഷിപ്പിച്ചെന്ന് സമൂഹമാധ്യമങ്ങളിലെ അവരുടെ പ്രതികരണങ്ങളില്‍ നിന്ന് തന്നെ വ്യക്തം. വാര്‍ണറുടെ സെഞ്ചുറി മികവില്‍ 306 റണ്‍സാണ് പാകിസ്ഥാന് മുന്‍പില്‍ ഓസീസ് ഉയര്‍ത്തിയത്. 111 പന്തില്‍ നിന്നും 11 ഫോറിന്റേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെയായിരുന്നു അത്. 

ഫിഞ്ചും, വാര്‍ണറും പോയതിന് പിന്നാലെ വന്ന ഓസീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് വലിയ കൂട്ടുകെട്ട് തീര്‍ക്കാനായില്ലെങ്കിലും ഓപ്പണര്‍മാര്‍ തീര്‍ത്ത അടിത്തറയുടെ ബലത്തില്‍ സ്‌കോര്‍ 300 കടന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്റെ പോരാട്ടം 266 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് നേടി കമിന്‍സും, രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി സ്റ്റാര്‍്ക്കും റിച്ചാര്‍ഡ്‌സനുമാണ് പാകിസ്ഥാനെ വീഴ്ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com