വിജയ് ശങ്കറെ ഇറക്കുന്നത് ചൂതാട്ടമാവും, പിന്നെ ധോനിയോ കാര്‍ത്തിക്കോ? നാലാമനില്‍ ആകാംക്ഷ നിറച്ച് ഇന്ത്യ

വിജയ് ശങ്കറില്‍ മാനേജ്‌മെന്റിനുള്ള വിശ്വാസമില്ലായ്മ പ്രകടമാണ്. ഈ സാഹചര്യത്തില്‍ വിജയ്ക്ക് പകരം ദിനേശ് കാര്‍ത്തിക്കിനെ ഇന്ന് മാനേജ്‌മെന്റ് ഈ സ്ഥാനത്ത് ഇറക്കിയേക്കുമെന്ന സൂചന
വിജയ് ശങ്കറെ ഇറക്കുന്നത് ചൂതാട്ടമാവും, പിന്നെ ധോനിയോ കാര്‍ത്തിക്കോ? നാലാമനില്‍ ആകാംക്ഷ നിറച്ച് ഇന്ത്യ

ധവാന്റെ അഭാവത്തില്‍ നാലാം സ്ഥാനത്ത് കളിച്ചിരുന്ന രാഹുല്‍ ഓപ്പണിങ്ങിലേക്ക് പോവുമ്പോള്‍ നാലാമതാര് എന്ന ചോദ്യം വീണ്ടും ഇന്ത്യയ്ക്ക് തലവേദന തീര്‍ക്കുന്നു. ഇന്ന് കീവീസിനെതിരെ നാലാമതായി ബാറ്റ് ചെയ്യാന്‍ ഇറങ്ങുക ധോനി, കാര്‍ത്തിക്, വിജയ് ശങ്കര്‍ എന്നിവരില്‍ ആരാവും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 

രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും മുന്നിലുണ്ട്. ഇന്നലെ ഇന്ത്യന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇന്ത്യ നാലാമത് ആര് ബാറ്റ് ചെയ്യണം എന്നത് സംബന്ധിച്ച തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് വ്യക്തമായി. 

വിജയ് ശങ്കറെ നാലാം സ്ഥാനത്ത് കണ്ടാണ് ഇന്ത്യ ലോകകപ്പിനായി വന്നത് തന്നെ. പക്ഷേ സന്നാഹ മത്സരത്തില്‍ രാഹുല്‍ മികവ് കാട്ടിയതോടെ നാലാം സ്ഥാനം രാഹുല്‍ ഉറപ്പിച്ചു. വിജയ്ക്ക് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചതുമില്ല. വിജയ് ശങ്കറില്‍ മാനേജ്‌മെന്റിനുള്ള വിശ്വാസമില്ലായ്മ പ്രകടമാണ്. ഈ സാഹചര്യത്തില്‍ വിജയ്ക്ക് പകരം ദിനേശ് കാര്‍ത്തിക്കിനെ ഇന്ന് മാനേജ്‌മെന്റ് ഈ സ്ഥാനത്ത് ഇറക്കിയേക്കുമെന്ന സൂചനയാണ് വരുന്നത്. 

കാര്‍ത്തിക്കിന്റെ ബാറ്റിങ് സ്‌കില്ലും, പരിചയ സമ്പത്തും ടീമിന് ഗുണം ചെയ്യും. വിജയ് ശങ്കറിനെ ഇറക്കുന്നത് ചൂതാട്ടത്തിന് തുല്യമാവുന്ന സ്ഥിതിയുമാണ് ഇപ്പോള്‍. നാല് മുന്‍നിര ബൗളര്‍മാര്‍ ഇന്ത്യയ്ക്കുണ്ട്...അവര്‍ക്കൊപ്പം ഹര്‍ദിക്കും കേദാറും. പിന്നെ വിജയ് ശങ്കറിനെ ബൗളിങ് ഓപ്ഷനായി പരിഗണിക്കേണ്ട സാഹചര്യവുമില്ല. 

വിജയ് ശങ്കറിനേക്കാള്‍ മുന്‍തൂക്കം കാര്‍ത്തിക്കിനാണെങ്കിലും ഒരു പരീക്ഷണത്തിന് മാനേജ്‌മെന്റ് മുതിര്‍ന്നാല്‍ വിജയ് ഇന്ന് കളിക്കും. ധോനിയെ നാലാമത് ഇറക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നാലാമത് ഇറങ്ങിയാല്‍ ധോനിക്ക് മികവ് കാണിക്കാന്‍ സാധിക്കുമെന്ന് മുന്‍ താരങ്ങളില്‍ പലരും അഭിപ്രായപ്പെട്ടു കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com