10ല്‍ ഏഴ് ടീമിനും മഴ പണി കൊടുത്തു, ഇനി ഇംഗ്ലണ്ട്-ഓസീസ് മത്സരം അനുവദിച്ചാല്‍ അത് അനീതി; ഇംഗ്ലണ്ടിലെ മഴക്കണക്കുകള്‍

അടുത്ത വ്യാഴാഴ്ച വരെ എട്ട് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതില്‍, മൂന്ന് മത്സരങ്ങള്‍ക്ക് മാത്രമാണ് മഴയുടെ ഭീഷണിയില്ലാത്തത്
10ല്‍ ഏഴ് ടീമിനും മഴ പണി കൊടുത്തു, ഇനി ഇംഗ്ലണ്ട്-ഓസീസ് മത്സരം അനുവദിച്ചാല്‍ അത് അനീതി; ഇംഗ്ലണ്ടിലെ മഴക്കണക്കുകള്‍

വേനല്‍ക്കാലത്ത് ഇംഗ്ലണ്ടില്‍ മഴ പതിവാണ്. പക്ഷേ ഇത്രയും മഴ ആരും പ്രതീക്ഷിച്ചില്ല. റിസര്‍വ് ഡേ എന്ന ആവശ്യം ഐസിസി തള്ളിയതോടെ ലോകകപ്പ് നനഞ്ഞ പടക്കമായി. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് കാലാവസ്ഥ ഇങ്ങനെ വില്ലനാവുന്നത്. ഒരു പന്ത് പോലും എറിയാനാവാതെ മൂന്നാമത്തെ മത്സരമാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ ഇതുവരെ ഉപേക്ഷിച്ചത്. മഴയെ തുടര്‍ന്ന് മത്സരഫലമില്ലാതെ വന്നത് നാല് മത്സരങ്ങള്‍ക്ക്. 

ഇംഗ്ലണ്ട് ലോകകപ്പിന് മുന്‍പ്, രണ്ട് ലോകകപ്പ് മത്സരങ്ങള്‍ മാത്രമാണ് ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചത്. 2015ല്‍ ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയ-ബംഗ്ലാദേശ് മത്സരവും, 1979ലെ ലോകകപ്പ് മത്സരവുമായിരുന്നു അത്. ഇന്ത്യ-കീവീസ് മത്സരത്തിലും മഴ വില്ലനായതോടെ മഴ കീവീസ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യ മൂന്നാമതായപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് രണ്ടാം സ്ഥാനം നിലനിര്‍ത്താനും സാധിച്ചു. 

1992ലും, 2003ലും രണ്ട് മത്സരങ്ങള്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നതിന്റെ റെക്കോര്‍ഡും ഇംഗ്ലണ്ട് ലോകകപ്പ് പിന്നിട്ടു. അടുത്ത വ്യാഴാഴ്ച വരെ എട്ട് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതില്‍, മൂന്ന് മത്സരങ്ങള്‍ക്ക് മാത്രമാണ് മഴയുടെ ഭീഷണിയില്ലാത്തത്. ഓസ്‌ട്രേലിയ-ശ്രീലങ്ക മത്സരമാണ് മഴയുടെ ഭീഷണി നേരിടാത്തവയില്‍ ഒന്ന്.  ഏഴ് ടീമുകള്‍ മഴയുടെ തിരിച്ചടി നേരിട്ടു. മഴ ശല്യപ്പെടുത്താത്തത് ഓസീസ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നിവരെ മാത്രം.

എന്നാല്‍, ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മഴ വില്ലനായേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശ്രീലങ്കയാണ് ഇതുവരെ മഴ നല്‍കിയ തിരിച്ചടിയില്‍ ഏറെ വലഞ്ഞത്. അവരുടെ രണ്ട് മത്സരങ്ങളാണ് മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. പാകിസ്ഥാനെതിരേയും ബംഗ്ലാദേശിനെതിരേയും. റിസര്‍വ് ഡേ എന്നത് സാധ്യമല്ലെന്ന് ഐസിസി വ്യക്തമാക്കി കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം വര്‍ധിക്കും, റിസര്‍വ് ഡേയും മഴ പെയ്താല്‍ എന്ത് ചെയ്യും എന്നീ കാരണങ്ങളാണ് ഇതിന് ഐസിസി ചൂണ്ടിക്കാണിക്കുന്നത്. 

ആവേശകരമാകുമെന്ന് കരുതിയ മത്സരങ്ങളൊക്കെ ഇങ്ങനെ അവസാനിക്കാന്‍ തുടങ്ങിയതോടെ ആരാധകര്‍ സമൂഹമാധ്യങ്ങളില്‍ തങ്ങളുടെ നിരാശകള്‍ ട്രോളാക്കിയുമെത്തുന്നു. ഇന്ത്യ-പാക് മത്സരത്തിലും മഴ വില്ലനായി എത്തിയാല്‍ ക്ഷമിക്കാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com