വാര്‍ണറെ എതിരേറ്റ് പാക് ആരാധകര്‍, ലക്ഷ്യം ഇന്ത്യന്‍ ആരാധകര്‍ക്കുള്ള തിരിച്ചടി? അളവറ്റ സന്തോഷമെന്ന് വാര്‍ണര്‍

ഇന്ത്യന്‍ ആരാധകര്‍ സ്റ്റീവ് സ്മിത്തിന് നേര്‍ക്ക് കൂവിയ സംഭവത്തിന് പിന്നാലെ പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദ് പറഞ്ഞിരുന്നു, ഞങ്ങളുടെ ആരാധകര്‍ ഇന്ത്യക്കാര്‍ ചെയ്തത് പോലെ ചെയ്യില്ലെന്ന്
വാര്‍ണറെ എതിരേറ്റ് പാക് ആരാധകര്‍, ലക്ഷ്യം ഇന്ത്യന്‍ ആരാധകര്‍ക്കുള്ള തിരിച്ചടി? അളവറ്റ സന്തോഷമെന്ന് വാര്‍ണര്‍

ഇന്ത്യന്‍ ആരാധകര്‍ സ്റ്റീവ് സ്മിത്തിന് നേര്‍ക്ക് കൂവിയ സംഭവത്തിന് പിന്നാലെ പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദ് പറഞ്ഞിരുന്നു, ഞങ്ങളുടെ ആരാധകര്‍ ഇന്ത്യക്കാര്‍ ചെയ്തത് പോലെ ചെയ്യില്ലെന്ന്. ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്ഥാന്‍ ഇറങ്ങിയപ്പോള്‍ പാക് നായകന്‍ പറഞ്ഞത് പോലെ സംഭവിച്ചു. പാക് ആരാധകര്‍ സ്മിത്തിനേയും വാര്‍ണറേയും അധിക്ഷേപിച്ചില്ലെന്ന് മാത്രമല്ല, ഹൃദയം തൊട്ട് അവരെ സ്വീകരിക്കുകയും ചെയ്തു...

പാകിസ്ഥാനെതിരായ മത്സരത്തിന് ഇടയില്‍ ബൗണ്ടറി ലൈനിലേക്ക് ഓടുമ്പോള്‍ ഗ്യാലറിയില്‍ നിന്ന് പാക് കാണികള്‍ ആവേശം ഉയര്‍ത്തുന്ന ഫോട്ടോയാണ് ഡേവിഡ് വാര്‍ണര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോരിയായി ഇട്ടത്. ഈ എതിരേല്‍പ്പ് അത്യധികം സന്തോഷിപ്പിക്കുന്നു എന്നാണ് ഫോട്ടോയ്‌ക്കൊപ്പം വാര്‍ണര്‍ എഴുതിയത്. 

ഇന്ത്യന്‍ ആരാധകര്‍ക്കുള്ള മറുപടിയാണോ വാര്‍ണറേയും സ്മിത്തിനേയും ഇങ്ങനെ സ്വീകരിച്ച് പാക് ക്രിക്കറ്റ് പ്രേമികള്‍ നല്‍കിയത് എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. പാകിസ്ഥാനികള്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു, കളിയേയും കളിക്കാരേയും പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരാണ് അവരെന്നുമാണ് സര്‍ഫ്രാസ് അഹ്മദ് പറഞ്ഞത്. സ്മിത്തിന് നേര്‍ക്ക് കൂവിയ ആരാധകരോട് കയ്യടിക്കാന്‍ കോഹ് ലി ആവശ്യപ്പെട്ടതിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു സര്‍ഫ്രാസിന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com